Image

സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് രണ്ടാം വോളിബോള്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നു

കോര ചെറിയാന്‍ Published on 08 June, 2017
സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് രണ്ടാം വോളിബോള്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നു
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ മേഖലയിലുള്ള വിവിധ ക്രിസ്ത്യന്‍ ദേവാലയങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ രണ്ടാം വോളിബോള്‍ ടൂര്‍ണമെന്റ് ഈ മാസം 10, 11 തീയതികളില്‍ നടത്തപ്പെടുന്നു. ഫെയര്‍ലസ് ഹില്ലിലെ ഗീവര്‍ഗീസ് സഹദായുടെ മദ്ധ്യസ്ഥതയിലുള്ള പള്ളിയുടെ വിശാലമായ പുല്‍ത്തകിടിയില്‍ ആധുനിക രീതിയില്‍ രൂപകല്പന ചെയ്തു നിര്‍മ്മച്ച കോര്‍ട്ടിലാണ് വാശിയേറിയ മത്സരം അരങ്ങേറുന്നത്. വന്‍ വൃക്ഷത്തണലില്‍ സകല സജ്ജീകരണങ്ങളോടുകൂടിയ കോര്‍ട്ട് നിര്‍മ്മാണത്തിനു സ്ത്രീ-പുരുഷഭേദമെന്യെ ശിശുയുവത്വ ഭേദമെന്യെ ഇടവകാംഗങ്ങളില്‍നിന്നും ലഭിച്ച ശാരീരിക സാമ്പത്തിക സഹകരണം തികച്ചും അഭിനന്ദനീയമാണ്.

ആദ്ധ്യാത്മീക ഉണര്‍വ്വിനോടൊപ്പം കായിക രംഗത്തും വിശ്വാസികള്‍ വിജയികളും വിഖ്യാകരും ആകണമെന്ന നിസ്വാര്‍ത്ഥചിന്താഗതി മതനേതാക്കളിലും അടുത്ത കാലഘട്ടത്തില്‍ കൂടുതല്‍ ആയിട്ടുണ്ട്. കായികരംഗത്തു പ്രാവീണ്യം സിദ്ധിച്ച മലയാളി മക്കള്‍ പരിശീലനം നേടി നല്ല പല ടീമുകളും ഫിലാഡല്‍ഫിയായിലും പല സമീപ നഗരങ്ങളിലും അടുത്ത നാളുകളില്‍ ഫോംഅപ് ചെയ്തിട്ടുണ്ട്.
മത്സരത്തില്‍ വിജയിച്ച ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതായി സംഘാടകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്യുസണ്‍ മാനേജരായും ദിലീപ് ക്യാപ്റ്റനായും ലിനോ കോച്ചായും തുടര്‍ന്ന് കായികരംഗത്തു പരിലസിക്കുന്ന പല നല്ല വ്യക്തികളും ഈ ടൂര്‍ണമെന്റിന്റെ സകലവിധമായ ഉന്നതിക്കുവേണ്ടി മാസങ്ങളായി നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു. രണ്ടു ദിവസം ദീര്‍ഘമായ ഈ മത്സരത്തില്‍ ഏവരുടെയും സാന്നിദ്ധ്യം ആഗ്രഹിക്കുന്നതോടൊപ്പം മത്സരദിനമായ ഞായറാഴ്ച വിഭവസമര്‍ത്ഥമായ കൈരളി ഡിന്നറും നല്‍കുന്നതാണ്. കായികപ്രേമികളായ എല്ലാ ഇടവകാംഗങ്ങളുടേയും ഭരണസമിതിയുടേയും നിരന്തരശ്രമം ആണ് ഈ ടൂര്‍ണമെന്റിനെ വിജയപാതയിലേക്ക് നയിച്ചത്.

ക്രിസ്തീയ വാത്സല്യവും കായിക വാശിയും നിറഞ്ഞ ഈ ടൂര്‍ണമെന്റിന്റെ പൂര്‍ണ്ണവിവരങ്ങള്‍ക്കായി വികാരി - റവ. ഫാ. അബു വര്‍ഗീസ് പീറ്റര്‍ (914-806-4595), ട്രഷറര്‍ - ഷാലു പുന്നൂസ് (203-482-9123), സെക്രട്ടറി - കോര ചെറിയാന്‍ (215-429-0575), മാത്യുസണ്‍ സഖറിയ (267-251-5094), ദിലീപ് ജോര്‍ജ് (484-431-6454), ലിനോ സ്കറിയ (267-229-0355) ഇവരെ ബന്ധപ്പെടുക.
സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് രണ്ടാം വോളിബോള്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നു
Join WhatsApp News
korachaayan 2017-06-09 12:07:53
ഇതെന്താ സാറെ ക്രിസ്തീയ വാത്സല്യവും കായിക വാശിയും ...ക്രിസ്ത്യാനികൾക്കുള്ള പുതിയ ഐറ്റം വല്ലതുമാണോ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക