Image

മോഹന്‍ലാല്‍ മിനി സ്‌ക്രീനിലേക്കും

Published on 08 June, 2017
മോഹന്‍ലാല്‍ മിനി സ്‌ക്രീനിലേക്കും

മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹന്‍ലാല്‍ മിനി സ്‌ക്രീനിലേക്കും. മോഹന്‍ലാലിന്റെ ഇതുവരെയുള്ള അഭിനയ മൂഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ സ്‌പെഷ്യല്‍ ഷോയാണ് മിനി സ്‌ക്രീനിലേക്ക് എത്തുന്നത്. 

മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചവരും സംവിധായകരുമൊക്കെ ഷോയുടെ ഭാഗമാകും. ലാല്‍ സലാം എന്ന് പേരിട്ടിരിക്കുന്ന ടിവി ഷോ അമൃത ടിവിയാണ് സംപ്രേഷണം ചെയ്യുന്നത്. താരത്തിന്റെ സിനിമാനുഭവങ്ങള്‍ കോര്‍ത്തിണക്കി നിരവധി ഭാഗങ്ങളായിട്ടാണ് ലാല്‍ സലാം ഷോയുടെ സംപ്രേഷണം. ഓണത്തിനാകും ഷോയുടെ ആദ്യ ഭാഗം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക