Image

ജയറാം ഷോ' അരങ്ങേറുവാന്‍ ഇനി ഒരുനാള്‍ കൂടി

Published on 08 June, 2017
ജയറാം ഷോ' അരങ്ങേറുവാന്‍ ഇനി ഒരുനാള്‍ കൂടി


സിഡ്‌നി: സിഡ്‌നിയിലെ പ്രവാസി മലയാളികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന മെഗാ സ്‌റ്റേജ് ഷോ ന്ധജയറാം ഷോ 2017ന്ധ അരങ്ങിലെത്തുവാന്‍ ഇനി ഒരു ദിവസം കൂടി. പ്രശസ്ത ചലച്ചിത്രതാരം പത്മശ്രീ ജയറാമിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സ്‌റ്റേജ് ഷോ എന്ന വിശേഷണവുമായെത്തുന്ന സ്‌റ്റേജ് ഷോയില്‍ മലയാള ചലച്ചിത്ര ടെലിവിഷന്‍ മിമിക്‌സ് രംഗത്തെ പ്രമുഖ താരങ്ങളായ രമേഷ് പിഷാരടി, ആര്യ, വിനോദ് കോവൂര്‍ എന്നിവരെ കൂടാതെ വിരലുകളിലൂടെ മാന്ത്രിക സംഗീതം പൊഴിക്കുന്ന സ്റ്റീഫന്‍ ദേവസ്സി, തെന്നിന്ത്യന്‍ താര സുന്ദരി പ്രിയാമണി, പിന്നണി ഗായകരായ ജ്യോത്സന, പ്രദീപ്ബാബു തുടങ്ങി ഇരുപതില്‍ കലാകാരന്‍മാര്‍ അണിനിരക്കും.

 മികച്ച കോമഡി സ്‌കിറ്റുകള്‍, മിമിക്‌സ്, നൃത്തശില്‍പ്പങ്ങള്‍, സംഗീത അവതരണങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കലാവിരുന്നുകളാണ് ഈ മെഗാ ഷോയില്‍ ഒരുക്കിയിരിക്കുന്നത്. സിഡ്‌നിയിലെ പ്രമുഖ ഇവന്റ് ഗ്രൂപ്പായ ഐഒസി ഇവെന്റ്‌സ് അവതരിപ്പിക്കുന്ന സിഡ്‌നിയിലെ ഷോ മികച്ച ശബ്ദ, വെളിച്ച വിനിസങ്ങളോടെ പ്രശസ്ത ഓഡിറ്റോറിയമായ പെന്റിത് പാന്തേഴ്‌സിലെ ഇവാന്‍ തീയേറ്ററില്‍ വച്ചാണ് നടക്കുക. ജൂണ്‍ 10 ശനിയാഴ്ച വൈകിട്ട് നടക്കുന്ന പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘടകര്‍ അറിയിച്ചു. പരിമിതമായ ടിക്കറ്റുകള്‍ മാത്രം അവശഷിക്കുന്നതുകൊണ്ടു ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ എത്രയും വേഗം 0425219430,0413303809,0416094829 എന്ന നന്പരുകളില്‍ ബന്ധപ്പെടേണ്ടതാണ് .

റിപ്പോര്‍ട്ട്: ജെയിംസ് ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക