Image

തോമസ് ചാണ്ടിയെ ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് ഭാരവാഹികള്‍ സന്ദര്‍ശിച്ചു

Published on 08 June, 2017
തോമസ് ചാണ്ടിയെ ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് ഭാരവാഹികള്‍ സന്ദര്‍ശിച്ചു


കുവൈറ്റ്: കേരള സര്‍ക്കാരിന്റെ ഗതാഗത മന്ത്രിയായതിനുശേഷം ആദ്യമായി കുവൈറ്റിലെത്തിയ തോമസ് ചാണ്ടിയെ ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ്  ഭാരവാഹികള്‍ സന്ദര്‍ശിച്ചു.

കേരള സംസ്ഥാനം രൂപീകൃതമായതിന് ശേഷം കുട്ടനാടിന് ലഭിച്ച ആദ്യ മന്ത്രിയാണ് തോമസ് ചാണ്ടി.അദ്ദേഹത്തിന്റെ സ്ഥാനലബ്ധിയില്‍ ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്റെ അനുമോദനം അറിയിക്കുകയും സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും ആശംസിച്ചു. 

കൂടിക്കാഴ്ചയില്‍ കഐസ്ആര്‍ടിസിയെ ലാഭത്തിലെത്തിക്കാന്‍ സാധിക്കുമെന്നും 1000 പുതിയ ബസുകള്‍ ഉടനെ നിരത്തില്‍ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ രക്ഷാധികാരി ചാക്കോ ജോര്‍ജ്കുട്ടി, പ്രസിഡന്റ് ബിഎസ് പിള്ള, വൈസ് പ്രസിഡന്റ് ബിനു ചേന്പാലയം, ജനറല്‍ സെക്രട്ടറി വിപിന്‍ മങ്ങാട്ട്, പ്രേംസണ്‍ കായംകുളം, സെക്രട്ടറി സകീര്‍ പുത്തെന്‍പാലത്തു, ജോണ്‍ വര്ഗീസ്, ഷാജി പി ഐ, വിശ്വനാഥ് നായര്‍, വിജോ തോമസ് തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക