Image

പ്രവാസി സ്വത്തുസംരക്ഷണ നിയമം മുഖ്യ അജണ്ടയാവണം – പന്തളം ബിജു തോമസ്, ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

Published on 09 June, 2017
പ്രവാസി സ്വത്തുസംരക്ഷണ നിയമം മുഖ്യ അജണ്ടയാവണം – പന്തളം ബിജു തോമസ്, ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി
ലാസ് വെഗാസ്: ഇന്ത്യയിലെ മാറുന്ന സാമൂഹ്യപരിപ്രവര്‍ത്തന സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ലോകമെമ്പാടുമുള്ള മലയാളീ പ്രവാസികളുടെ കേരളത്തിലെ സ്വത്തുക്കള്‍ സംരക്ഷിക്കുവാന്‍ അടിയന്തര നടപടികള്‍ ആവിഷ്‌കരിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി രൂപീകരിച്ച നോര്‍ക റൂട്‌സ് നല്ല രീതിയിലുള്ള പ്രവര്‍ത്തങ്ങള്‍ നടത്തുന്നുണ്ടങ്കിലും, നിലവിലുള്ള നിയമത്തിന്റെ അപര്യാപ്തത മൂലം പ്രവാസികളുടെ സ്വത്തുസംരക്ഷണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ഈ വകുപ്പിന് കൈകാര്യം ചെയ്യുവാന്‍ കഴിയുന്നില്ല.

അമേരിക്കന്‍ മലയാളികള്‍ വിസ, പി ഐ ഓ, ഓ സി ഐ കാര്‍ഡ് വിഷയങ്ങളില്‍ ഒരു ദശാബ്ധത്തോളം കേന്ദ്ര സര്‍ക്കാരുമായി നേരിട്ട് സംവദിച്ച് നേടിയെടുത്തത് പോലെ ഈ വിഷയത്തിലും കേരള സര്‍ക്കാരുമായി ചര്‍ച്ചകള്‍ അനിവാര്യമാണ്. നോണ്‍ റെസിഡന്റ് കേരളൈറ്റ് അഫയെഴസ്‌ന് (നോര്‍കക്ക്) പ്രവാസികളുടെ വെല്‍ഫയെര്‍ അധികാരം മാത്രം കൊടുത്ത് പരിമിതപ്പെടുത്താതെ, പ്രവാസികളുടെ സ്വത്തുസംരക്ഷണ നിര്‍വഹണ ചുമതല കൂടി അനുവദിക്കുവാന്‍ സമ്മര്‍ദം ചെലുത്തണ്ടാതാണ്.

പ്രവാസികളുടെ ഉന്നമനത്തിനു വേണ്ടി, കേരള സര്‍ക്കാര്‍ ഒരു കമ്മീഷന്‍ രൂപികരിച്ചിട്ടു നാളേറെയായി. 'നോണ്‍ റെസിഡന്റ് ഇന്ത്യന്‍ കേരളൈറ്റ് കമ്മീഷന്‍ (എന്‍. ര്‍. കെ കമ്മീഷന്‍'. ഈ കമ്മീഷന്റെ തലവനായി റിട്ടയേര്‍ഡ് ജെഡ്ജി ശ്രീ: ഭവദാസന്‍ നിയമിതനുമായി, ഒപ്പം നാല് ബോര്‍ഡ് മെമ്പറന്മാരും. 

 ഇവരുടെ അധികാരപരിധി എന്താണന്നോ, ഈ കമ്മിഷന്‍ നിലവില്‍ വന്നത് എന്തിനാണന്നോ ഉള്ള ഒരു അറിയിപ്പും ഇതുവരെ പ്രവാസികള്‍ക്ക് ലഭിച്ചിട്ടില്ല.
ഒരു വെബ്‌സൈറ്റ് പോലും ഈ കമ്മീഷന്റെ പേരില്‍ നിലവിലില്ല. പഞ്ചാബ് മോഡല്‍ പ്രവാസി ട്രൈബ്യൂണല്‍ അധികാരങ്ങള്‍ ഈ കമ്മീഷനു കൊടുത്താല്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ നടപ്പാക്കാവുന്നതെയുള്ളൂ. 

ഈ വിഷയത്തില്‍ ആരും നിലപാട് വ്യക്തമാക്കിയിട്ടുമില്ല. പ്രവാസിയുടെ സ്വത്തുക്കള്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ നമ്മുടെ ജനപ്രതിനിധികള്‍ കണ്ണടച്ചിരുട്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണ്, പ്രവാസി സ്വത്തുസംരക്ഷണ നിയമം പ്രവാസി സംഘടനകളുടെ മുഖ്യ അജണ്ടയാവണ്ടതിന്റെ പ്രസക്തി. 
പ്രവാസി സ്വത്തുസംരക്ഷണ നിയമം മുഖ്യ അജണ്ടയാവണം – പന്തളം ബിജു തോമസ്, ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക