Image

ചിക്കാഗോ കെ.സി.എസ്.-കെ.സി.വൈ.എല്‍.ഫാബ്ക്രൂ ചാമ്പ്യന്മാര്‍

ജോണിക്കുട്ടി പിള്ളവീട്ടില്‍ Published on 09 June, 2017
ചിക്കാഗോ കെ.സി.എസ്.-കെ.സി.വൈ.എല്‍.ഫാബ്ക്രൂ ചാമ്പ്യന്മാര്‍
ചിക്കാഗോ: ചിക്കാഗോ കെ.സി.എസിന്റെ സ്‌പോര്‍ട്‌സ് ഫോറവും കെ.സി.വൈ.എല്‍. ഉം സംയുക്തമായി സംഘടിപ്പിച്ച ബാസ്ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഫാബ്ക്രൂ ചാമ്പ്യന്മാരായി. ആവേശം അണപൊട്ടിയ മത്സരത്തില്‍ ബ്രൗണ്‍ മസാസ് ടീമിനെ ഫൈനലില്‍ തകര്‍ത്തുകൊണണ്ടാണ് ഫാബ്ക്രൂ ചാമ്പ്യന്‍പട്ടം അണിഞ്ഞത്. ജൂണിയര്‍ വിഭാഗത്തില്‍ സെന്റ് മേരീസ് ബാളേഴ്‌സ് ചാമ്പ്യന്മാരായി.

രാവിലെ ആരംഭിച്ച മത്സരത്തില്‍ 15 ടീമുകള്‍ മാറ്റുരച്ചു. വിജയികള്‍ക്ക് ഫാ. ബോബന്‍ വട്ടംപുറത്ത് ട്രോഫികള്‍ വിതരണം ചെയ്തു. രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടുനിന്ന മത്സരങ്ങള്‍ക്ക് കെ.സി.വൈ.എല്‍. പ്രസിഡന്റ് അലക്‌സ് മുത്തോലം, കെ.സി.എസ്. സ്‌പോര്‍ട്‌സ് ഫോറം കോര്‍ഡിനേറ്റര്‍ സിറിയക് കൂവക്കാട്ടില്‍, സിബി കദളിമറ്റം, കെ.സി.എസ്. ഭാരവാഹികളായ ബിനു പൂത്തുറയില്‍, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍, ഷിബു മുളയാനിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടുനിന്ന മത്സരം കാണാന്‍ 700 ഓളം ആളുകള്‍ എത്തിയിരുന്നു.
ചിക്കാഗോ കെ.സി.എസ്.-കെ.സി.വൈ.എല്‍.ഫാബ്ക്രൂ ചാമ്പ്യന്മാര്‍ചിക്കാഗോ കെ.സി.എസ്.-കെ.സി.വൈ.എല്‍.ഫാബ്ക്രൂ ചാമ്പ്യന്മാര്‍ചിക്കാഗോ കെ.സി.എസ്.-കെ.സി.വൈ.എല്‍.ഫാബ്ക്രൂ ചാമ്പ്യന്മാര്‍ചിക്കാഗോ കെ.സി.എസ്.-കെ.സി.വൈ.എല്‍.ഫാബ്ക്രൂ ചാമ്പ്യന്മാര്‍ചിക്കാഗോ കെ.സി.എസ്.-കെ.സി.വൈ.എല്‍.ഫാബ്ക്രൂ ചാമ്പ്യന്മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക