Image

ദി ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്റര്‍ ; മന്‍മോഹന്‍സിങ്ങിന്റെയും സോണിയ ഗാന്ധിയുടെയും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം -പഹ്‌ലജ് നിഹലാനി

Published on 09 June, 2017
ദി ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്റര്‍ ; മന്‍മോഹന്‍സിങ്ങിന്റെയും സോണിയ ഗാന്ധിയുടെയും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം -പഹ്‌ലജ് നിഹലാനി

 
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പ്രധാന കഥാപാത്രമാവുന്ന ദി ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്റര്‍ എന്ന ചിത്രം യാഥാര്‍ഥ്യമാവുമോ? എന്നാല്‍, വെള്ളിത്തിരയിലെത്തണമെങ്കില്‍ ചിത്രത്തിന് ഡോ. മന്‍മോഹന്‍സിങ്ങിന്റെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണം. സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്‌ലജ് നിഹലാനിയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇതു സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയത്. യഥാര്‍ഥ വ്യക്തികളുടെ ജീവിതകഥ സിനിമയാക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെല്ലാം തന്നെ ഈ ചിത്രത്തിലും പാലിക്കണമെന്ന് കാണിച്ച് നിഹലാനി അണിയറ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സിനിമയിലെ നായകന്‍ അനുപം ഖേര്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരുന്നു. ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്ന അശോക് പണ്ഡിറ്റ്, ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഹന്‍സല്‍ മേത്ത എന്നിവര്‍ക്കെല്ലാം ഈ നിയമങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. ഈ സിനിമ പുറത്തിറങ്ങുമ്പോള്‍ ഞാനായിരിക്കില്ല സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍. എങ്കിലും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചെങ്കില്‍ മാത്രമേ ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിക്കുകയുള്ളൂപഹ്‌ലജ് നിഹലാനി പറഞ്ഞു.

പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവും വക്താവുമായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകമായ ദി അക്‌സിഡന്റല്‍ െ്രെപം മിനിസ്റ്റര്‍: ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിറ്റ് ഓഫ് മന്‍മോഹന്‍സിങ് ആണ് സുനില്‍ ബോറ സിനിമയാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക