Image

രണ്ടാംശനിയാഴ്ച കണ്‍വന്‍ഷനില്‍ ബഥേലില്‍ വീണ്ടുമൊരു പന്തക്കുസ്താനുഭവ ശുശ്രൂഷ

Published on 09 June, 2017
രണ്ടാംശനിയാഴ്ച കണ്‍വന്‍ഷനില്‍ ബഥേലില്‍ വീണ്ടുമൊരു പന്തക്കുസ്താനുഭവ ശുശ്രൂഷ


      ബര്‍മിംഗ്ഹാം: പന്തക്കുസ്താ വാരത്തിലെ രണ്ടാംശനിയാഴ്ച കണ്‍വന്‍ഷനില്‍ വീണ്ടുമൊരു പന്തക്കുസ്താനുഭവത്തിനായി ബഥേല്‍ ഒരുങ്ങി. ആയിരങ്ങളുടെ പ്രാര്‍ത്ഥനയാല്‍ നയിക്കപ്പെടുന്ന കണ്‍വന്‍ഷന്‍ നാളെ രാവിലെ 8ന് ആരംഭിക്കുന്‌പോള്‍ .ഫാ. സോജി ഓലിക്കലിനൊപ്പം ഇത്തവണ അഭിഷേക ശുശ്രൂഷയുമായി വീണ്ടും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍.ജോസഫ് സ്രാന്പിക്കല്‍, പ്രശസ്ത വചനപ്രഘോഷകനും കാലഘട്ടത്തിന്റെ ദൈവികോപകരണമായിക്കൊണ്ട് അടയാളങ്ങളും അത്ഭുതങ്ങളും സാധ്യമാക്കുവാന്‍ ദൈവം തെരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന വിടുതല്‍ ശുശ്രൂഷകനുമായ ബ്രദര്‍ റെജി കൊട്ടാരം എന്നിവരും വചനവേദിയിലെത്തും.

അഞ്ചുവയസുമുതല്‍ വിവിധ പ്രായക്കാരായ കുട്ടികള്‍ക്ക് പ്രത്യേക ക്ലാസുകളും അനുബന്ധ ശുശ്രൂഷകളും നടക്കുന്‌പോള്‍ യഥാര്‍ത്ഥ ദൈവികസ്വാതന്ത്ര്യം പ്രതിപാദിക്കുന്ന പ്രത്യേക ന്ധ ടീന്‍ റിവൈവല്‍ കണ്‍വെന്‍ഷന്‍ ഇത്തവണ ടീനേജുകാര്‍ക്കായി നടക്കുന്നു. കുട്ടികള്‍ക്കായി കിംഗ്ഡം റെവലേറ്റര്‍ മാഗസിന്‍ സൗജന്യമായി കണ്‍വന്‍ഷനില്‍ വിതരണം ചെയ്യുന്നു.

രാവിലെ മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4നു ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. ഏതൊരാള്‍ക്കും മലയാളത്തിലോ ഇംഗ്ലീഷിലോ കുന്പസാരിക്കുവാനും സ്പിരിച്വല്‍ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും .ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍ , മറ്റ് പ്രാര്‍ത്ഥന പുസ്തകങ്ങള്‍, ബുക്കുകള്‍, പ്രാര്‍ത്ഥനാ ഉപകരണങ്ങള്‍ എന്നിവയടങ്ങിയ 'എല്‍ഷദായ്' സെന്റര്‍ കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിക്കുന്നതാണ്.

സ്ഥലം: 
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ 
കെല്‍വിന്‍ വേ 
വെസ്റ്റ് ബ്രോംവിച്ച് 
ബര്‍മ്മിംഗ്ഹാം 


കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷാജി: 07878149670
അനീഷ്: 07760254700 
ടോമി ചെന്‌പോട്ടിക്കല്‍: 07737935424.

റിപ്പോര്‍ട്ട്: ബാബു ജോസഫ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക