Image

ആത്മീയജീവിതത്തെ ലാഘവത്തോടെ എടുക്കരുത്: മാര്‍ ജോസഫ് സ്രാന്പിക്കല്‍; നാലാം ഏകദിന ഒരുക്കധ്യാനം തിങ്കളാഴ്ച മാഞ്ചസ്റ്ററില്‍

Published on 09 June, 2017
ആത്മീയജീവിതത്തെ ലാഘവത്തോടെ എടുക്കരുത്: മാര്‍ ജോസഫ് സ്രാന്പിക്കല്‍; നാലാം ഏകദിന ഒരുക്കധ്യാനം തിങ്കളാഴ്ച മാഞ്ചസ്റ്ററില്‍

      ലണ്ടന്‍: ഭൗതികജീവിതത്തിലെ തിരക്കുകളും ഉത്തരവാദിത്വങ്ങളും വര്‍ധിക്കുന്‌പോഴും ആത്മീയജീവിതത്തെ ലാഘവത്തോടെ കാണരുതെന്നും ദൈവിക ഉത്തരവാദിത്വങ്ങള്‍ മറക്കരുതെന്നും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ ഓര്‍മ്മിപ്പിച്ചു. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്‌നി ധ്യാനത്തിന് വിശ്വാസികളെ സജ്ജമാക്കുന്ന ഏകദിന ഒരുക്കധ്യാനത്തിന്റെ മൂന്നാംദിവസം ക്രേംബ്രിഡ്ജ് സെന്റ് ബാപ്റ്റിസ്റ്റ് കത്ത്രീഡല്‍ ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സഭയില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി അനുസ്മരിക്കുന്ന ഈ ശ്ലീഹാകാലത്തില്‍ അപ്പസ്‌തോലന്മാരെപ്പോലെ സാക്ഷ്യം വഹിക്കാനും ദൗത്യം നിര്‍വഹിക്കാനും എല്ലാവര്‍ക്കും കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

||ഒരുക്കധ്യാനത്തില്‍ വചനപ്രഘോഷണം നടത്തിയ രൂപതാ ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കലും പ്രശസ്ത അല്‍മായ വചനപ്രഘോഷകന്‍ ബ്ര. റെജി കൊട്ടാരവും ആത്മീയജീവിതത്തില്‍ മധ്യസ്ഥപ്രാര്‍ത്ഥനയുടെ പ്രാധാന്യവും ഫലദായകത്വവും വിശ്വാസികളെ ഓര്‍മിപ്പിച്ചു. അനുഗ്രഹിത ക്രിസ്തീയ ഭക്തിഗാന സംഗീതസംവിധായകന്‍ പീറ്റര്‍ ചോരാനല്ലൂര്‍ നേതൃത്വം നല്‍കിയ സംഗീതശുശ്രൂഷയും ആത്മീയഉണര്‍വേകി. ധ്യാനത്തിന്റെ തുടക്കത്തില്‍ ക്രേംബിഡ്ജ് റീജിയണിന്റെ കോര്‍ഡിനേറ്റര്‍ റവി. ഫാ. ടെറിന്‍ മുല്ലക്കര എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു.

നാലാം ഏകദിന ഒരുക്കധ്യാനം തിങ്കളാഴ്ച മാഞ്ചസ്റ്റര്‍ റീജിയണില്‍ നടക്കും. ലോംഗ്‌സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കുന്ന ഏകദിന ധ്യാനം വൈകിട്ട് 5.30 മുതല്‍ 9.30വരെയായിരിക്കുമെന്ന് മാഞ്ചസ്റ്റര്‍ റീജിയണ്‍ കോര്‍ഡിനേറ്ററും രൂപതാ വികാരി ജനറാളുമായ റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക