Image

ദവാസ് ഇടപാട്: മാധവന്‍നായരുടെ ആവശ്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വി. നാരായണസ്വാമി

Published on 29 February, 2012
ദവാസ് ഇടപാട്: മാധവന്‍നായരുടെ ആവശ്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വി. നാരായണസ്വാമി
ബാംഗളൂര്‍: എസ്-ബാന്‍ഡ് സ്‌പെക്ട്രത്തിന്റെ വിപണനം സംബന്ധിച്ച് ദേവാസുമായുള്ള ഇടപാട് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജി. മാധവന്‍ നായര്‍ നല്‍കിയ കത്തില്‍ തീരുമാനമായിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി വി. നാരായണസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്.

ഇക്കാര്യം ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കൂടിയായ ജി. മാധവന്‍ നായര്‍ കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. മാധവന്‍ നായര്‍ കത്തയച്ച ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കുകയാണ് ചെയ്തതെന്ന് പറഞ്ഞ മന്ത്രി കത്ത് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും പറഞ്ഞു. കത്ത് താന്‍ ഇതുവരെ കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക