Image

ഓര്‍ത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റിയംഗങ്ങള്‍ പ്രതിഷേധിച്ചു

Published on 10 June, 2017
ഓര്‍ത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റിയംഗങ്ങള്‍ പ്രതിഷേധിച്ചു
ന്യൂയോര്‍ക്ക്: പരിശുദ്ധ കാതോലിക്ക ബാവയെപ്പറ്റി വ്യാജചിത്രം പ്രക്ഷേപണം ചെയ്തു വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തിയ ഹീന നടപടിയ്‌ക്കെതിരേ ശക്തമായ പ്രതിഷേധവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം രംഗത്ത്.

കേരളത്തിലെ ഒരു പ്രമുഖ ചാനലാണ് കഴിഞ്ഞ ദിവസം ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വീതിയന്‍ കാതോലിക്ക ബാവയെ തേജോവധം ചെയ്യുന്ന രീതിയിലുള്ള വ്യാജചിത്രം പ്രക്ഷേപണം ചെയ്തത്.

സഭയേയും സഭാ പിതാക്കന്മാരെയും സമൂഹമദ്ധ്യത്തില്‍ കരിതേക്കാനുള്ള ഹീനകരമായ നീക്കമാണിതെന്നും ഇക്കാര്യത്തില്‍ കുറ്റക്കാര്‍ക്കെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നും സഭ മാനേജിങ് കമ്മിറ്റിയംഗങ്ങളായ ഫാ. ലാബി ജോര്‍ജ് പനയ്ക്കാമറ്റം, റോയ് എണ്ണച്ചേരില്‍, ജോര്‍ജ് തുമ്പയില്‍, ജോസഫ് എബ്രഹാം എന്നിവര്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടു നടത്തിയ ചാനല്‍ ചര്‍ച്ചയിലെ സംഭവം സഭയ്ക്കു നേരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും അതു കൊണ്ടു തന്നെ വിശ്വാസസമൂഹത്തോട് ഈ മാധ്യമം പൊതുമാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 
Join WhatsApp News
vayanakkaran 2017-06-10 11:41:01
നിങ്ങളുടെ പിതാക്കന്മാരെപ്പറ്റി പ്രതിഷതിക്കാൻ മാത്രം അവിടെ ഒന്നും പറഞ്ഞില്ല, ഒന്നും നടന്നു മില്ല പിന്നെ പിതാക്കന്മാർ ജീസസ്‌  ഒന്നുമല്ലല്ലോ. ഗുജ്‌റാട്ടിൽ ബിജെപി സർക്കാർ സ്കൂൾ പുസ്തകത്തിൽ ജീസസ്‌ നൈ  ഡെവിൾ, ചെകുത്താൻ ആയി പറഞ്ഞിട്ടും നിങ്ങൾ പ്രതിഷ്‌ഠിക്കുന്നില്ല.  കഷ്ട്ടം.  അച്ചന്മാർ ആണ് നിങ്ങള്ക്ക് ദൈവങ്ങൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക