Image

മലയാളി ഹിന്ദു മണ്ഡലത്തിന് പുതിയ നേതൃത്വം

Published on 10 June, 2017
മലയാളി ഹിന്ദു മണ്ഡലത്തിന് പുതിയ നേതൃത്വം
ന്യൂയോര്‍ക്ക് : ട്രൈസ്‌റ്റേറ്റ് ഹൈന്ദവ വിശ്വാസികളുടെ കൂട്ടായ്മയായ മലയാളി ഹിന്ദു മണ്ഡലത്തിന് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ശബരിനാഥ് നായര്‍ ( പ്രസിഡന്റ് ) , സരസ്വതി നായര്‍ (വൈസ് പ്രസിഡന്റ് ) ,രവി നായര്‍ ( സെക്രട്ടറി ) , രഘു നായര്‍ ( ജോയിന്റ് സെക്രട്ടറി ), സുരേഷ് ഷണ്‍മുഖം ( ട്രഷറാര്‍ ) , വിനോദ് പ്രീത് ( ജോയിന്റ് ട്രഷറര്‍ ) . കമ്മീറ്റി അംഗങ്ങളായി , സര്‍വശ്രീ രാമചന്ദ്രന്‍ നായര്‍ , ഹരി ലാല്‍ നായര്‍ , രേഖ നായര്‍ ,ഡോ .വല്‍സ മാധവ , സതീഷ് മേനോന്‍ , മഹാദേവ ശര്‍മ്മ , രേവതി നായര്‍ ( യൂത്ത് റെപ്രസെന്ററ്റീവ് ) എന്നിവരെ തിരഞ്ഞെടുത്തു .

ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ആയി ശ്രീ വിനോദ് കെയാര്‍കെ യും വൈസ് ചെയര്‍ മാന്‍ ആയി ബാഹുലേയന്‍ രാഘവനെയും തിരഞ്ഞെടുത്തു . ശ്രീ രാജു നാണു ,വിക്രം ചങ്ങാരത് , ശ്രീകുമാര്‍ സുകുമാരന്‍ , ഡോ രാധാകൃഷ്ണന്‍ പാലങ്ങാട്ട് ,ഷിബു ദിവാകരന്‍ , ഡോ . ഉണ്ണികൃഷ്ണന്‍ തമ്പി ,സുധാകരന്‍ പിള്ള , ശ്രീമതി. താമര രാജീവ് എന്നിവരാണ് ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗങ്ങള്‍ .

കഴിഞ്ഞ ഒരു ദേശാബ്ദത്തിലേറെയായി ഹൈന്ദവ കുടുംബങ്ങളിലെ ആത്മീയ സ്പന്ദനമായി മാറിയ മലയാളി ഹിന്ദു മണ്ഡലം ( മഹിമ), കൂടുതല്‍ കര്‌മോത്സുക മേഖലകളിലേക്കു വ്യാപിപ്പിക്കുക എന്ന കാഴ്ചപ്പാടായിരിക്കും നവ നേതൃത്വം കൈക്കൊള്ളുക . എല്ലാ ഞായറാഴ്ചയും പൊതു ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കി വരുന്ന യോഗ ക്ലാസ് , കുട്ടികള്‍ക്കു വേണ്ടിയുള്ള മലയാളം ക്ലാസ് , സൗജന്യ ഉച്ച ഭക്ഷണം , മറ്റു ആത്മീയ, സാംസ്കാരിക ഉത്സവങ്ങള്‍ എന്നിവയ്ക്കു പുറമെ 2017 18 വര്‍ഷ കാലഘട്ടത്തില്‍ കൂടുതല്‍ വ്യത്യസ്തമായ കര്‍മ്മ പരിപാടികള്‍ കൊണ്ട് മഹിമ സജീവം ആയിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു .സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും ജാതി മത ഭേദമന്യേ ലഭിക്കുന്ന സഹകരണം തുടര്‍ന്നും ഉണ്ടാകണം എന്ന് പുതിയ നേതൃത്വം അഭ്യര്‍ഥിച്ചു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക