Image

ടു ജി കേസ്: സുപ്രീംകോടതി വിധി ചോദ്യം ചെയ്യില്ലെന്ന് ടെലികോം സെക്രട്ടറി

Published on 29 February, 2012
ടു ജി കേസ്: സുപ്രീംകോടതി വിധി ചോദ്യം ചെയ്യില്ലെന്ന് ടെലികോം സെക്രട്ടറി
ന്യൂഡല്‍ഹി: ടു ജി ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധി ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി ആര്‍. ചന്ദ്രശേഖര്‍ പറഞ്ഞു. വിധിയുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിധിക്കെതിരേ പുനപ്പരിശോധനാ ഹര്‍ജി നല്‍കാനായി ഒരു മാസത്തെ സമയമാണുള്ളത്. ഫെബ്രുവരി രണ്ടിനായിരുന്നു സുപ്രീംകോടതി വിധി. ഈ സമയപരിധിക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക