Image

ആ നോവല്‍ സിനിമയായി കാണെണമെന്ന് ആഗ്രഹമുണ്ടെന്ന് ഫഹദ്

Published on 10 June, 2017
ആ നോവല്‍ സിനിമയായി കാണെണമെന്ന് ആഗ്രഹമുണ്ടെന്ന് ഫഹദ്
നല്ല കഥാപാത്രങ്ങളും കഥയും തിരഞ്ഞെടുക്കുന്നതില്‍ ഏറെ മുന്നിലാണ് ഫഹദ് ഫാസില്‍. താരം നായകനായി എത്തുന്ന റോള്‍ മോഡല്‍സ് റിലീസിന് ഒരുങ്ങുകയാണ്. തന്റെ മറ്റൊരു ആഗ്രഹത്തെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് താരം. ഒ.വി വിജയന്റെ ഹിറ്റ് നോവല്‍ ‘ഖസാക്കിന്റെ ഇതിഹാസം’ സിനിമായി കാണണമെന്ന ആഗ്രഹമാണ് ഫഹദ് പങ്കുവച്ചത്.

ആ നോവല്‍ വായിച്ചു ഒരുപാടിഷ്ടമായി. ആരെങ്കിലും ആ നോവല്‍ സിനിമയാക്കിയെങ്കിലെന്ന് താന്‍ ആഗ്രഹിക്കുന്നു. ഫഹദ് ഫാസില്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ‘ഖസാക്കിന്റെ ഇതിഹാസം’ സിനിമയാക്കാന്‍ ശ്യാമപ്രസാദ് ഉള്‍പ്പടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. നോവലിന്റെ ഭാഷ സിനിമയ്ക്ക് യോജിക്കുന്നതല്ലെന്ന കാരണത്താല്‍ ഉപേക്ഷിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക