Image

2014 മുതല്‍ വ്യോമസേനയില്‍ നിന്നും മിഗ്-21 വിമാനങ്ങള്‍ ഒഴിവാക്കിതുടങ്ങുമെന്ന് പ്രതിരോധമന്ത്രി

Published on 29 February, 2012
2014 മുതല്‍ വ്യോമസേനയില്‍ നിന്നും മിഗ്-21 വിമാനങ്ങള്‍ ഒഴിവാക്കിതുടങ്ങുമെന്ന് പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി: 2014 മുതല്‍ വ്യോമസേനയില്‍ നിന്നും മിഗ്-21 വിമാനങ്ങള്‍ ഒഴിവാക്കിതുടങ്ങുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു. തുടര്‍ച്ചയായ അപകടങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. വ്യോമസേനയ്ക്ക് പുതിയ മുഖം നല്‍കാനായി ആധുനീക- പുതുതലമുറ യുദ്ധവിമാനങ്ങളാകും സേനയുടെ ഭാഗമാക്കുകയെന്നും ആന്റണി പറഞ്ഞു. 

മീഡിയം മള്‍ട്ടി റോള്‍ കോംപാക്ട് വിമാനങ്ങളും അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുമാകും സേനയുടെ ഭാഗമാക്കുക. 946 മിഗ്-21 വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേന സ്വന്തമാക്കിയിരുന്നത്. എന്നാല്‍ 476 എണ്ണവും കഴിഞ്ഞ 45 വര്‍ഷത്തിനുള്ളില്‍ വിവിധ അപകടങ്ങളില്‍ നഷ്ടപ്പെട്ടു. പഴയ സാങ്കേതിക വിദ്യയാണ് മിഗ്-21 വിമാനങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പെടാന്‍ കാരണമെന്ന റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഈ ഇനത്തില്‍ പെട്ട വിമാനങ്ങള്‍ മാറ്റാന്‍ പ്രതിരോധമന്ത്രാലയം തീരുമാനിച്ചത്. 

കഴിഞ്ഞ വര്‍ഷം അപകടത്തില്‍ പെട്ട ഏഴ് യുദ്ധവിമാനങ്ങളില്‍ ആറും മിഗ്-21 ശ്രേണിയില്‍ പെട്ടവയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക