Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ കേളി ഓണം 2017 സെപ്റ്റംബര്‍ 16ന്

Published on 10 June, 2017
സ്വിറ്റ്‌സര്‍ലന്‍ഡില്‍ കേളി ഓണം 2017 സെപ്റ്റംബര്‍ 16ന്

സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 16ന് (ശനി) സൂറിച്ചില്‍ നടക്കും. സൂറിച്ച് കുസ്‌നാഹ്റ്റിലെ ഹെസ്ലി ഹാളിലാണ് ആഘോഷ പരിപാടികള്‍.

ഓണസദ്യ, വിവിധ കലാപരിപാടികള്‍, കാര്‍ഷിക വിളകളുടെ പ്രദര്‍ശനം, ഫ്‌ളവര്‍ ഷോ തുടങ്ങിയവ ആഘോഷങ്ങളുടെ പ്രത്യകതയാണ്. സ്വിസ് മലയാളി ടില്‍ജ പാറപ്പുറത്ത് കൊറിയോ ഗ്രാഫിയും സംവിധാനവും ചെയ്യുന്ന കലാവിരുന്നില്‍ നൂറോളം പേര്‍ പങ്കാളികളാകും. 

സാംസ്‌കാരിക പ്രവര്‍ത്തനവും സാമൂഹ്യ സേവനവും ഒരുമിച്ച് ചെയ്യുന്ന മലയാളി സംഘടനയാണ് കേളി. സുമനസുകളായ മലയാളികളാണ് കേളിയുടെ പ്രവര്‍ത്തനത്തിന്റെ അടിത്തറ.കേളിയുടെ ഓരോ കലാസായാഹ്നങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവന്‍ കേരളത്തിലെ കാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടി മാത്രം വിനിയോഗിക്കുന്നു. ഏറ്റവും നല്ല പ്രവാസി സംഘടനക്കുള്ള അംഗീകാരവും പുരസ്‌കാരങ്ങളും നേടിയിട്ടുള്ള കേളി സ്വിറ്റ്‌സര്‍ലന്‍ഡില്‍ മലയാളം ലൈബ്രറിയും മലയാളം ക്ലാസും നടത്തി വരുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക