മാഞ്ചസ്റ്റര്‍: യുക്മ നോര്‍ത്ത് വെസ്റ്റ് റീജണിന്റെ സ്‌പോര്‍ട്‌സ് മീറ്റ് മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആതിഥേയത്തില്‍ വിഥിന്‍ഷോ സെന്റ്‌ജോണ്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ജൂണ്‍ 17ന് (ശനി) നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ 10ന് മത്സരങ്ങള്‍ ആരംഭിക്കും. കായികമേളയില്‍ റീജണിന്റെ കീഴിലുള്ള 13 അസോസിയേഷനില്‍ നിന്നുമുള്ള കായിക താരങ്ങള്‍ പങ്കെടുക്കും. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. കായിക മേളയോടനുബന്ധിച്ച് നടക്കുന്ന വടംവലി മത്സരത്തില്‍ വിജയികള്‍ക്ക് ഏലൂര്‍ കണ്‍സല്‍ട്ടന്‍സി സ്‌പോണ്‍സര്‍ ചെയ്യുന്ന 101 പൗണ്ടും രണ്ടാം സമ്മാനമായി ലൗവ് ടു കെയര്‍ നഴ്‌സിംഗ് ഏജന്‍സി സ്‌പോണ്‍സര്‍ ചെയ്യുന്ന 51 പൗണ്ടുമാണ് സമ്മാനമായി ലഭിക്കും. ഇത്തവണത്തെ കായികമേളയില്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ തങ്ങളുടെ അസോസിയേഷന്‍ ഭാരവാഹികള്‍ മുഖേന റീജണ്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് റീജണ്‍ പ്രസിഡന്റ് ഷീജോ വര്‍ഗീസ്, സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം എന്നിവര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: ഷിജോ വര്‍ഗീസ്: 07852931287, തങ്കച്ചന്‍ ഏബ്രഹാം 07883022378, സാജു കാവുങ്ങ 7850006328.
റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്