Image

ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന, സമാപനച്ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്‌കരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

Published on 29 February, 2012
ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന, സമാപനച്ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്‌കരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന, സമാപനച്ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്‌കരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഭോപ്പാല്‍ വാതക ദുരന്തത്തിലെ പ്രതികളായ യൂണിയന്‍ കാര്‍ബൈഡിന്റെ ഇപ്പോഴത്തെ ഉടമകളായ ഡൗ കെമിക്കല്‍സിനെ സ്‌പോണ്‍സര്‍മാരായി നിശ്ചയിച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

നേരത്തെ ഡൗ കെമിക്കല്‍സിനെ സ്‌പോണ്‍സര്‍മാരായി നിശ്ചയിച്ചതില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയെ പ്രതിഷേധം അറിയിച്ചിരുന്നു. ഡൗ കെമിക്കല്‍സിനെ ഒഴിവാക്കണമെന്നും ഇന്ത്യന്‍ ഒളിമ്പിക് കമ്മറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദുരന്തം നടക്കുമ്പോള്‍ ഡൗ കെമിക്കല്‍സിന് യൂണിയന്‍ കാര്‍ബൈഡില്‍ പങ്കാളിത്തമില്ലായിരുന്നെന്ന് പറഞ്ഞ് അന്തരാഷ്ട്ര ഒളിമ്പിക് അസേസിയേഷന്‍ ഇന്ത്യയുടെ ആവശ്യം നിരസിക്കുകയായിരുന്നു. ഒളിമ്പിക്‌സ് പൂര്‍ണമായി ബഹിഷ്‌കരിച്ചുകൊണ്ടുള്ള പ്രതിഷേധത്തിന് താല്‍പര്യമില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

അതേസമയം ഫെബ്രുവരി 24 ന് സര്‍ക്കാര്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിക്ക് ഇത് സംബന്ധിച്ച് കത്തയച്ചിട്ടുണ്‌ടെന്നും ഇതിന്റെ മറുപടി ലഭിച്ചശേഷമേ ഭാവി നടപടികള്‍ തീരുമാനിക്കൂവെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക