Image

മറ്റുമനുഷ്യരില്‍ ദൈവത്തെ കാണാന്‍ ശ്രമിക്കുന്നവരാണ് ദൈവത്തെ കണ്ടവര്‍ :മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത

അനില്‍ പെണ്ണുക്കര Published on 10 June, 2017
മറ്റുമനുഷ്യരില്‍ ദൈവത്തെ കാണാന്‍ ശ്രമിക്കുന്നവരാണ് ദൈവത്തെ കണ്ടവര്‍ :മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത
മറ്റുമനുഷ്യരില്‍ ദൈവത്തെ കാണാന്‍ ശ്രമിക്കുന്നവരാണ് ദൈവത്തെ കണ്ടവരെന്നു അഭിവന്ദ്യ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത .ഫൊക്കാന കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ചു അഭിവന്ദ്യ തിരുമേനിക്ക് ഫൊക്കാന നല്‍കിയ ജന്മദിന സ്വീകരണത്തിന് നന്ദി പ്രക്ഷിച്ചു സംസാരിക്കവെയാണ് ഹൃദയത്തില്‍ തട്ടിയ വാക്കുകള്‍ കൊണ്ട് കാഴ്ചക്കാരെ വിസ്മയഭരിതരാക്കിയത് .മറ്റൊരാളില്‍ ദൈവത്തെക്കാണാന്‍ ശ്രമിക്കുക എന്നത് നിസ്സാരകാര്യമല്ല .അവനില്‍ നമുക്ക് ദൈവത്തെ കാണുവാന്‍ സാധിക്കും .സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങളും പരിഹരിക്കുവാന്‍ തക്കവണ്ണം പ്രവര്‍ത്തിക്കുന്നവനാണ് മനുഷ്യന്‍.ജീവന്‍,പാര്‍പ്പിടം,ഭക്ഷണം,ഇതെല്ലാവര്‍ക്കും ആവശ്യമാണ് .ഇതിന്റെ പൂര്‍ത്തീകരണത്തിന് മനുഷ്യന്റെ സഹായം ഒരു തരത്തില്‍ അല്ലങ്കില്‍ മറ്റൊരു തരത്തില്‍ വേണം.അതിനു മനുഷ്യന്റെ ഇടപെടലുകള്‍ വേണം .മനുഷ്യന്‍ മനുഷ്യനാകുന്നത് മറ്റു മനുഷ്യനുമായുള്ള ബന്ധത്തിലൂടെയും ഇടപെടലിലൂടെയുമാണ് .മറ്റു മനുഷ്യനിലെ സാധ്യത കണ്ടെത്തുവാന്‍ ഇതിലൂടെ സാധിക്കും.സാധാരണക്കാരനെ അസധാരണക്കാരന്‍ ആകുന്നതാണ് മനുഷ്യത്വം .അതിനു ഫൊക്കാന നല്‍കുന്ന സേവനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.ഫൊക്കാനയുടെ നിരവധി സമ്മേളനങ്ങളില്‍ സംബന്ധിച്ചിട്ടുണ്ട് .ഇപ്പോള്‍ വീടില്ലാത്തവര്‍ക്കായി ഫൊക്കാന നല്‍കുന്ന സഹായം വളരെ വലുതാണ്.അതാണ് ഞാന്‍ പറഞ്ഞത് സാധാരണക്കാരനെ അസാധാരണക്കാരന്‍ ആക്കുവാന്‍ മനുഷ്യന് കഴിയും എന്ന്.ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍റെ ഏറ്റവും മനോഹരമായ ചടങ്ങായിരുന്നു അഭിവന്ദ്യ തിരുമേനിയെ ആദരിച്ച ചടങ് .

കേരളത്തിലെ െ്രെകസ്തവ സഭാപിതാക്കന്‍മാരില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ ആളാണ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. 100ാം വയസ്സിലും കര്‍മ്മനിരതനായി സേവനം ചെയ്യുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ചിരിയും ഒപ്പം ചിന്തയും ഉണര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍.

1918 ഏപ്രില്‍ 27 ന് മാര്‍തോമ്മാ സഭയുടെ വികാരി ജനറാളായിരുന്ന കലമണ്ണില് റവ.കെ.ഇ ഉമ്മന്റെയും ശോശാമ്മയുടേയും മകനായാണ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്തയുടെ ജനനം. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവടങ്ങളിലായിരുന്നു സികൂള്‍ വിദ്യാഭ്യാസം. ആലുവ യുസി കോളേജില്‍ നിന്ന് ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

ബാംഗ്ലൂര്‍ യുടി കോളേജില്‍ നിന്ന് ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1944 ജനുവരി 1ന് ശെമ്മാശനായി. ജൂണ്‍ 3ന് വൈദികപട്ടം സ്വീകരിച്ചു. ആദ്യത്തെ പ്രവര്‍ത്തനസ്ഥലം ബാംഗ്ലൂര്‍ ആയിരുന്നു. കൊട്ടാരക്കര, മൈലം, പട്ടമല, മാങ്ങാനം, തിരുവനന്തപുരം എന്നീ ഇടവകകളില്‍ വികാരിയായി സേവനം ചെയ്തിട്ടുണ്ട്. 1953 ല്‍ റമ്പാന്‍ പട്ടം ലഭിച്ചു. തുടര്‍ന്ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്ന പേരില്‍ എപ്പിസ്‌കോപ്പല്‍ ബിഷപ്പ് ആയി.

1978 മെയില്‍ സഫ്രഗന്‍ മെത്രാപ്പോലീത്തയായും 1999 ല്‍ ഒഫീഷിയേറ്റിംഗ് മെത്രാപ്പോലീത്തയായും അതേ വര്‍ഷം തന്നെ മാര്‍തോമ്മാ മെത്രാപ്പോലീത്തയായും ചുമതലയേറ്റു. 2007 ഒക്ടോബര്‍ 2 ന് സഭയുടെ ഭരണച്ചുമതലയില്‍ നിന്ന് സ്വയം പിന്‍മാറിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മാര്‍തോമ്മാ വലിയ മെത്രാപ്പോലീത്താ സ്ഥാനത്തേക്കുയര്‍ത്തി.
ഇപ്പോള്‍ കേരളത്തിന്റെ നിത്യ ഹരിത സാംസ്കാരിക സാന്നിധ്യം .
മറ്റുമനുഷ്യരില്‍ ദൈവത്തെ കാണാന്‍ ശ്രമിക്കുന്നവരാണ് ദൈവത്തെ കണ്ടവര്‍ :മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത മറ്റുമനുഷ്യരില്‍ ദൈവത്തെ കാണാന്‍ ശ്രമിക്കുന്നവരാണ് ദൈവത്തെ കണ്ടവര്‍ :മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത
Join WhatsApp News
Ponmelil Abraham 2017-06-22 03:50:12
Long live Marthoma Valiya Methrapolitha.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക