Image

ഒരു സിനിമാക്കാരന്‍'ന്റെ ആദ്യ ഗാനത്തിന്‌ 24 മണിക്കൂറുകള്‍ തികയും മുമ്പേ 2 ലക്ഷത്തിലധികം വ്യൂസ്‌

Published on 10 June, 2017
ഒരു സിനിമാക്കാരന്‍'ന്റെ ആദ്യ ഗാനത്തിന്‌ 24 മണിക്കൂറുകള്‍ തികയും മുമ്പേ 2 ലക്ഷത്തിലധികം വ്യൂസ്‌


കൊച്ചി: 'ഒരു സിനിമാക്കാരന്‍'ന്റെ ആദ്യ സോങ്ങ്‌ വീഡിയോ 24 മണിക്കൂറുകള്‍ തികയും മുമ്പേ 2 ലക്ഷത്തിലധികം വ്യൂസ്‌ നേടി. 

 വിനീത്‌ ശ്രീനിവാസനും രജീഷ വിജയനും അഭിനയിച്ച `ഒഴുകിയൊഴുകി` എന്ന തുടങ്ങുന്ന ഈ മനോഹര ഗാനം ഇന്നലെയാണ്‌ ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണറായ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലിലൂടെ പുറത്തിറക്കിയത്‌. 

ബിജിബാല്‍ ഈണം പകര്‍ന്ന ഗാനം ഹരിചരണും ശ്വേത മോഹനും ആലപിച്ചിരിക്കുന്നു. ഗാനരചന റഫീഖ്‌ അഹമ്മദാണ്‌.

ലിയോ തദേവൂസ്‌ സംവിധാനം നിര്‍വഹിക്കുന്ന 'ഒരു സിനിമാക്കാരന്‍' എന്ന ചിത്രത്തില്‍ വിനീത്‌ ശ്രീനിവാസനും രജീഷ വിജയനുമാണ്‌ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. 

വിജയ്‌ ബാബു, അനുശ്രീ, രഞ്‌ജി പണിക്കര്‍, ഗ്രിഗറി എന്നിവരും അഭിനയിക്കുന്നുണ്ട്‌. ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രനും ചിത്രസംയോജനം രഞ്‌ജന്‍ എബ്രഹാമുമാണ്‌. ഒപ്പസ്‌ പെന്റായുടെ ബാനറില്‍ തോമസ്‌ പണിക്കരാണ്‌ ചിത്രം നിര്‍മിച്ചിട്ടുള്ളത്‌.

`ഒഴുകിയൊഴുകി` ഒഫീഷ്യല്‍ സോങ്ങ്‌ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍:  https://www.youtube.com/watch?v=vkonTrDF8E8

മ്യൂസിക്‌247നെ കുറിച്ച്‌:

കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌.

 അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
ഒരു സിനിമാക്കാരന്‍'ന്റെ ആദ്യ ഗാനത്തിന്‌ 24 മണിക്കൂറുകള്‍ തികയും മുമ്പേ 2 ലക്ഷത്തിലധികം വ്യൂസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക