Image

ജയലളിതയ്‌ക്കെതിരായ അനധികൃത സ്വത്ത് കേസിന് പിന്നില്‍ കരുണാനിധിയാണെന്ന് ശശികല

Published on 29 February, 2012
ജയലളിതയ്‌ക്കെതിരായ അനധികൃത സ്വത്ത് കേസിന് പിന്നില്‍ കരുണാനിധിയാണെന്ന് ശശികല
ബാംഗളൂര്‍: ജയലളിതയ്‌ക്കെതിരായ അനധികൃത സ്വത്ത് കേസിന് പിന്നില്‍ രാഷ്ട്രീയ എതിരാളിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയാണെന്ന് ജയലളിതയുടെ തോഴിയായിരുന്ന ശശികല. കേസ് വിചാരണ ചെയ്യുന്ന ബാംഗളൂര്‍ കോടതിയിലാണ് ശശികല കരുണാനിധിയാണ് കേസിന് പിന്നിലെന്ന് വ്യക്തമാക്കിയത്. 

അണ്ണാ നഗറിലെ ഒരു കെട്ടിടത്തെക്കുറിച്ചുള്ള സംശയം ചോദിക്കവേയായിരുന്നു ശശികലയുടെ മറുപടി. കരുണാനിധിയെ സന്തോഷിപ്പിക്കാനായി കൂടുതല്‍ മൂല്യം കാണിക്കാന്‍ പോലീസ് നടത്തിയ നീക്കമാണിതെന്നായിരുന്നു ശശികലയുടെ മറുപടി. സാക്ഷികളെ സ്വാധീനിച്ച് ഇതിന്റെ മൂല്യം കൂട്ടിക്കാണിക്കാന്‍ ശ്രമിച്ചതായും ശശികല ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക