Image

ബംഗാളി അഭിനേതാവ്‌ സൌമിത്ര ചാറ്റര്‍ജിക്ക്‌ ഫ്രാന്‍സിന്റെ ആദരം

Published on 11 June, 2017
ബംഗാളി അഭിനേതാവ്‌  സൌമിത്ര ചാറ്റര്‍ജിക്ക്‌ ഫ്രാന്‍സിന്റെ ആദരം

വിഖ്യാത ബംഗാളി അഭിനേതാവ്‌ സൌമിത്ര ചാറ്റര്‍ജിക്ക്‌ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ഫ്രാന്‍സ്‌ ആദരിക്കുന്നു. ഇന്ത്യന്‍ ചലച്ചിത്രപ്രതിഭ സത്യജിത്‌ റേയ്‌ക്ക്‌ 30 വര്‍ഷംമുമ്പ്‌ ഈ പുരസ്‌കാരം ലഭിച്ചിരുന്നു. 

റേയുടെ പ്രിയപ്പെട്ട നടനായ സൌമിത്ര അപുര്‍ സന്‍സാര്‍ (1959) എന്ന റേചിത്രത്തിലൂടെയാണ്‌ അഭിനയരംഗത്ത്‌ എത്തിയത്‌. ഇന്ത്യന്‍ സമാന്തരസിനിമയുടെ മുഖമായ സൌമിത്ര ചാരുലത, ഗണശത്രു എന്നിവയടക്കം റേയുടെ പത്തോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്‌. മികച്ച നടനടക്കം മൂന്ന്‌ ദേശീയ പുരസ്‌കാരം ലഭിച്ചു. ഫാല്‍ക്കെ പുരസ്‌കാരവും തേടിയെത്തി.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക