Image

ഡോക്യുമെന്ററി വിലക്ക്‌ അംഗീകരിക്കാനാകില്ലെന്ന്‌ മന്ത്രി ബാലന്‍

Published on 11 June, 2017
ഡോക്യുമെന്ററി വിലക്ക്‌ അംഗീകരിക്കാനാകില്ലെന്ന്‌ മന്ത്രി ബാലന്‍

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്ര മേളയില്‍ നിന്നും മൂന്ന്‌ ചലച്ചിത്രങ്ങളെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ലെന്ന്‌ സംസ്ഥാന സാംസ്‌കാരിക വകുപ്പ്‌ മന്ത്രി എ.കെ ബാലന്‍. 

ചലച്ചിത്ര മേളയില്‍ മൂന്ന്‌ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന്‌ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനനാനുമതി നിഷേധിച്ചത്‌ ശരിയായ പ്രവണതയല്ലെന്നും മന്ത്രി ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ വ്യക്തമാക്കി.


കഴിഞ്ഞ ദിവസമായിരുന്നു പത്താമത്‌ കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്ര മേളയില്‍ രോഹിത്‌ വെമുലയെ കുറിച്ച്‌ പി എന്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്‌ത `ദി അണ്‍ബെയ്‌റബിള്‍ ബീയിങ്‌ ഓഫ്‌ ലൈറ്റ്‌നസ്‌, ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട്‌ കാത്തു ലൂക്കോസ്‌ സംവിധാനം ചെയ്‌ത `മാര്‍ച്ച്‌-മാര്‍ച്ച്‌-മാര്‍ച്ച്‌' , കാശ്‌മീര്‍ വിഷയങ്ങളെ കുറിച്ച്‌ എന്‍ സി ഫാസില്‍, ഷോണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംവിധാനം ചെയ്‌ത `ഇന്‍ ദി ഷെയ്‌ഡ്‌ ഓഫ്‌ ഫാളന്‍ ചിനാര്‍' എന്നിവ പ്രദര്‍ശിപ്പിക്കുന്നതിന്‌ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചത്‌.

കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന്‌ പറഞ്ഞ മന്ത്രി എതിര്‍ ശബ്ദങ്ങളെ അസഹിഷ്‌ണുതയോടെ കാണുകയും ഭീഷണിപ്പെടുത്തി നിശബ്ദമാക്കുകയും ചെയ്യുന്ന ഫാസിസ്റ്റ്‌ രീതി കുറെ നാളുകളായി ഇന്ത്യന്‍ ജനതയുടെ പിറകെയുണ്ടെന്നും സമകാലിക സംഭവങ്ങള്‍ സിനിമയാകുമ്പോള്‍ എന്തിനാണ്‌ ചിലര്‍ പേടിക്കുന്നതെന്ന്‌ മനസിലാകുന്നില്ലെന്നും പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക