Image

നവയുഗം കൊദറിയ ഈസ്റ്റ് യൂണിറ്റിന്റെ ഇഫ്താർ സംഗമം.

Published on 11 June, 2017
നവയുഗം കൊദറിയ ഈസ്റ്റ് യൂണിറ്റിന്റെ ഇഫ്താർ സംഗമം.

 
ദമ്മാം: ദേശ,ഭാഷ വ്യത്യാസങ്ങൾ മറന്ന പ്രവാസി തൊഴിലാളികളുടെ സൗഹൃദ കൂട്ടായ്മയിൽ, നവയുഗം സാംസ്കാരികവേദി ദമ്മാം കൊദറിയ ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.  നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്ത ഇഫ്താർ, വിവിധ സംസ്ഥാനക്കാരായ ഇൻഡ്യാക്കാർക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ളാദേശ്, ഈജിപ്റ്റ്  മുതലായ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെയും  പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
 
ദമ്മാം ഖൊദറിയയിലെ മിഡിലിസ്റ്റ് വർക്സ്ഷോപ്പ് ഹാളിൽ നടന്ന ഇഫ്താറിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ബെൻസി മോഹൻ.ജി, ജനറൽ സെക്രെട്ടറി എം.എ. വാഹിദ് കാര്യറ, രക്ഷാധികാരി ഉണ്ണി പൂച്ചെടിയൽ, കേന്ദ്രകമ്മിറ്റി നേതാക്കളായ  ലീന ഉണ്ണികൃഷ്ണൻ, ശ്രീകുമാർ വെള്ളല്ലൂർ, അരുൺ ചാത്തന്നൂർ, ദാസൻ രാഘവൻ, ഉണ്ണികൃഷ്ണൻ, സുമിശ്രീലാൽ എന്നിവർ പങ്കെടുത്തു.
 
നവയുഗം ജീവകാരുണ്യ വിഭാഗം കൺവീനർ ഷാജി മതിലകം, ഹബീബ് അമ്പാടൻ എന്നിവർ റംസാൻ പ്രഭാഷണം നടത്തി.  നവയുഗം നേതാക്കളായ നവാസ്.എ.കെ.എം, ശ്രീകുമാർ കായംകുളം, നജീബ് എന്നിവർ സംസാരിച്ചു.

 
നവയുഗം കൊദറിയ ഈസ്റ്റ് ഭാരവാഹികളായ എസ്.പ്രസന്നൻ, രാജൻ പിള്ള,  വിനീഷ്  മിഡിലിസ്റ്റ്, റഷീദ് പെരുമ്പാവൂർ, രതീഷ്, ബാബുക്കുട്ടൻ, ബിജീഷ് ഹരി, സനൽ എടപ്പാൾ, നന്ദു മലർവാടി, മോഹൻദാസ്, മണിലാൽ, റോഷിനി,സുമേഷ്, വർഗ്ഗീസ് മിഡിലിസ്റ്റ് എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.
നവയുഗം കൊദറിയ ഈസ്റ്റ് യൂണിറ്റിന്റെ ഇഫ്താർ സംഗമം.നവയുഗം കൊദറിയ ഈസ്റ്റ് യൂണിറ്റിന്റെ ഇഫ്താർ സംഗമം.നവയുഗം കൊദറിയ ഈസ്റ്റ് യൂണിറ്റിന്റെ ഇഫ്താർ സംഗമം.നവയുഗം കൊദറിയ ഈസ്റ്റ് യൂണിറ്റിന്റെ ഇഫ്താർ സംഗമം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക