Image

ഭീമനെക്കാണാന്‍ ദേവസേന കാത്തിരിക്കുകയാണ്

Published on 11 June, 2017
ഭീമനെക്കാണാന്‍ ദേവസേന കാത്തിരിക്കുകയാണ്
മോഹന്‍ലാലിന്റെ ഭീമനെ കാണാന്‍ ഇന്ത്യയൊന്നാകെ കാത്തിരിക്കുമ്പോള്‍ മഹിഷ്മതിയിലെ ദേവസേനയും കാത്തിരിക്കുകയാണ് ഭീമന്റെ വരവിനായി. മോഹന്‍ലാലിനെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ് അനുഷ്‌കക്ക്. മഹാഭാരതം ഇറങ്ങിക്കിയുമ്പോള്‍ മോഹന്‍ലാല്‍ സര്‍ രാജ്യത്തിന്റെ മുഴുവന്‍ പ്രിയതാരമായി മാറും എന്നാണ് ബാഹുബലി നായിക പറയുന്നത്.

മഹാഭാരത കഥയ്ക്കും അതിലെ വീര പുരുഷന്മാര്‍ക്കും ഓരോ ഭാരതീയന്റെയും മനസ്സില്‍ ദൈവങ്ങള്‍ക്ക് തുല്യമാണ്. അതുകൊണ്ട് വെള്ളിത്തരയില്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങളോടും ഈ ആരാധന തോന്നുന്നത് സ്വാഭാവികം. പണ്ട് മഹാഭാരത കഥ ടെലിവിഷന്‍ സീരിയലായി പുറത്തുവന്നപ്പോള്‍, അതില്‍ ശ്രീകൃഷ്ണനായി വന്ന നിതീഷ് ഭരത്വാജിനെയും കര്‍ണനായി വന്ന പങ്കജ് ധീറിനെയുമൊക്കെ ദൈവമായാണ് അന്ന് ആള്‍ക്കാര്‍ ആരാധിച്ചത്.

അതുപോലെ മോഹന്‍ലാല്‍ സര്‍ ഭീമന്‍ എന്ന വീര പുരുഷനെ അവതരിപ്പിക്കുമ്പോള്‍ രാജ്യം നമിക്കുമെന്നാണ് തെന്നിന്ത്യയുടെ താരറാണി പറയുന്നത്. ജ്ഞാനപീഠപുരസ്‌കാരം നേടിയ എംടി വാസുദേവന്‍ നായരുടെ തൂലികയില്‍ വിരിയുന്ന ഭീമനെ കാണാന്‍ എല്ലാവരെയും എന്ന പോലെ ഞാനും ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നു. മോഹന്‍ലാലെന്ന മഹാനടന്‍ ഭീമനെ അവതരിപ്പിക്കുമ്പോള്‍ അത് ഇന്ത്യന്‍ സിനിമയിലെ അദ്ഭുതമാകുമെന്ന് അനുഷ്‌ക പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക