Image

ഭക്തിഗാന സമാഹാരത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിച്ചു

Published on 11 June, 2017
ഭക്തിഗാന സമാഹാരത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിച്ചു

      അഡിലൈഡ്: ഓസ്‌ട്രേലിയന്‍ മലയാളിയും സംഗീത സംവിധായകനുമായ മനോജ് ബേബി രചനയും സംവിധാനവും നിര്‍വഹിച്ച ന്ധസ്തുതി പാടിടാം’ എന്ന ക്രിസ്തീയ ഭക്തിഗാന സമാഹാരത്തിന്റെ പ്രകാശന കര്‍മം പ്രാര്‍ഥനാനിര്‍ഭരമായ ചടങ്ങില്‍ വച്ചു നടത്തപ്പെട്ടു. ഫാ. ഫെഡറിക് ഇലവത്തുങ്കല്‍ ഗാനസമാഹാരത്തിന്റെ പ്രകാശന കര്‍മം നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥികളായെത്തിയ ഫാ. സ്റ്റീഫന്‍ കുളത്തുംകരോട്ട്, ഫാ. ഷിബു, ഫാ. വര്‍ഗീസ് ചെറിയാന്‍, ഫാ. ബെസി, ഫാ. പ്രദീപ് പൊന്നച്ചന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

ഡേവിഡ്‌സ് ഹാര്‍പ് മ്യൂസിക് നിര്‍മിച്ച് വിതരണം നടത്തുന്ന ഈ ഗാനസമാഹാരം വിപണിയില്‍ ലഭ്യമാണ്. ഫാ. ജോസ് ചെമ്മനം, ഡോ. മേരി ജോണ്‍, അഡ്വ. പി.വി. ശ്രീനിജന്‍ എന്നിവരും ഗാനങ്ങള്‍ എഴുതിയിരിക്കുന്നു. ഗായകരായ പി. ജയചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, ജോളി ഏബ്രഹാം, കെസ്റ്റര്‍, മധു ബാലകൃഷ്ണന്‍, സാം ദേവസി, രാഗേഷ് സ്വാമിനാഥന്‍, ഗായത്രി, കല്യാണി നായര്‍, മിഥില മൈക്കിള്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് ബേബി + 61 4127 51065, ഇമെയല്‍: 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക