Image

സോമന്‍ തങ്കപ്പെന്റ കുടുംബത്തിന് നവോദയ സഹായം നല്‍കി

Published on 11 June, 2017
സോമന്‍ തങ്കപ്പെന്റ കുടുംബത്തിന് നവോദയ സഹായം നല്‍കി
     റിയാദ്: നിയമപരമായ രേഖകളൊന്നുമില്ലാതെ ആശുപത്രി രേഖകളില്‍ അഞ്ജാതന്‍ എന്ന നിലയില്‍ റിയാദ് ഓള്‍ഡ് സനയ്യയില്‍ മരിച്ച സോമന്‍ തങ്കപ്പന്‍ (61) എന്ന മാവേലിക്കര സ്വദേശിയുടെ കുടുംബത്തിന് നവോദയ പ്രവര്‍ത്തകര്‍ 92000 രൂപ സ്വരൂപിച്ച് നല്‍കി. നേരത്തേ മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ച കുടുംബം മരണാനന്തര ചിലവുകള്‍ക്കുള്ള തുക എത്തിച്ചു നല്‍കാം എന്ന് നവോദയ നല്‍കിയ ഉറപ്പിലാണ് ഏറ്റുവാങ്ങാന്‍ സമ്മതിച്ചതും അതുപ്രകാരം സമ്മതപത്രം ഒപ്പിട്ടു അയച്ചതും. സോമന്‍ തങ്കപ്പന്‍ ജോലി ചെയ്തിരുന്ന ഓള്‍ഡ് സനയ്യയില്‍ നിന്നാണ് നവോദയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുക സ്വരൂപിച്ചത്. സോമെന്റ സുഹൃത്തുക്കളായിരുന്ന പാകിസ്ഥാന്‍ സ്വദേശികളും സാന്പത്തികസഹായം നല്‍കി സഹകരിക്കുകയുണ്ടായി. ഓള്‍ഡ് സനയ്യ യൂണിറ്റ് സെക്രട്ടറി ബാബു വടകര പിരിച്ചെടുത്ത തുക നവോദയ ജീകവാരുണ്യ കമ്മിറ്റി കണ്‍വീനര്‍ ലത്തീഫ് കല്ലന്പലത്തിന് കൈമാറുകയും ബാങ്കു വഴി തുക കുടുംബത്തിന് എത്തിച്ചുനല്‍കുകയും ചെയ്തു.

കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി സോമന്‍ തങ്കപ്പന്‍ റിയാദ് ഓള്‍ഡ്‌സനയ്യയില്‍ ഒരു പാകിസ്ഥാനിയുടെ വര്‍ക്ഷോപ്പില്‍ വച്ചു ഹൃദയാഘാതംമൂലം മരിച്ചത്. പാസ്‌പോര്‍ട്ടോ ഇക്കാമയോ ഇല്ലാതെ ജവാസാത്തില്‍ വിരലടയാളം പോലും നല്‍കിയിട്ടില്ലാത്ത സോമെന്റ സ്‌പോണ്‍സറെ കുറിച്ചും ആര്‍ക്കും യാതൊരറിവുമുണ്ടായിരുന്നില്ല. 

മവേലിക്കര സ്വദേശിയാണെന്നും അവിടെ എവിടെയോ ചായക്കട നടത്തുന്ന ഗോപാലന്‍ എന്നൊരു സുഹൃത്തിനെകുറിച്ച് ഇയാള്‍ പറയാറുണ്ടായിരുന്നെന്നും മാത്രമാണ് സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ലഭിച്ച വിവരം. ഈ സൂചനകളെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പതിറ്റാണ്ടിന് മുന്നേ കേരളം വിട്ടുപോയ സോമെന്റ കുടുംബം ബോംബെയിലാണെന്ന വിവരവും അവരെ ബന്ധപ്പെടാനുള്ള ഫോണ്‍ നന്പരും ലഭിച്ചത്. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കും ചിലവുകള്‍ക്ക് സാന്പത്തിക സഹായം നല്‍കാമെന്ന ഉറപ്പിലുമാണ് കുടുംബം 22 വര്‍ഷമായി തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത സോമെന്റ മൃതദേഹം സ്വീകരിക്കാന്‍ കുടുംബം തയ്യാറായത്. നവോദയ പ്രവര്‍ത്തകരായ ബാബു വടകര, സുരേഷ് സോമന്‍, ലത്തീഫ് കല്ലന്പലം, ബാബുജി, ഉദയഭാനു, സുരേഷ് ബാലകൃഷ്ണന്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക