Image

സിഗരറ്റ് തൊട്ടാല്‍ ഇനിമുതല്‍ കൈപൊള്ളും

Published on 11 June, 2017
സിഗരറ്റ് തൊട്ടാല്‍ ഇനിമുതല്‍ കൈപൊള്ളും
    റിയാദ്: സിഗരറ്റിനും ഊര്‍ജദായക പാനീയങ്ങള്‍ക്കുമുള്ള നികുതി 100 ശതമാനം വര്‍ധിപ്പിച്ച സൗദി നികുതി വകുപ്പിെന്റ തീരുമാനം നിലവില്‍ വന്നു. ഇതുകൂടാതെ എല്ലാ ഇനം ശീതളപാനീയങ്ങള്‍ക്കും 50 ശതമാനവും നികുതി വര്‍ദ്ധിപ്പിച്ചു. ഇതോടെ നിലവില്‍ 12 രൂപയുള്ള സിഗരറ്റ് പായ്ക്കറ്റിന് ഇനി മുതല്‍ ഉപഭോക്താവ് 24 രൂപ കൊടുത്ത് വാങ്ങണം. എനര്‍ജി ഡ്രിങ്കുകളുടെ വിലമൂന്നു രൂപയില്‍ നിന്നും ആറു രൂപയായും ശീതള പാനീയങ്ങളുടേത് ഒന്നര റിയാലില്‍ നിന്നും രണ്ടേകാല്‍ റിയാലായും വര്‍ധിച്ചു. സിഗരറ്റിന്േ!റയും ഊര്‍ജദായക പാനീയങ്ങളുടേയും ക്രമാതീതമായ ഉപയോഗം കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ നടപടി. 

ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ഈ നികുതി വര്‍ദ്ധന നിലവില്‍ വന്നു. അധിക നികുതി ബാധകമായ ഉത്പന്നങ്ങള്‍ സ്‌റ്റോക്കുള്ള വ്യാപാര സ്ഥാപനങ്ങളും വില്‍പ്പന ഏജന്‍സികളും ഞായറാഴ്ച മുതല്‍ നികുതി റിട്ടേര്‍ണുകള്‍ സമര്‍പ്പിച്ച് 45 ദിവസത്തിനകം അധിക നികുതി അടച്ചിരിക്കണം. സൗദി അറേബ്യയില്‍ വിദേശികളും സ്വദേശികളുമായി ആറു മില്യണ്‍ പുകവലിക്കാരുണ്ടെന്നാണ് കണക്ക്. ഇതില്‍ വലിയൊരു ശതമാനം സ്ത്രീകളും ഉള്‍പ്പെടുന്നു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക