• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

ഫോമാ എമ്പയര്‍ റീജിയന്‍ സംഗീത ന്രുത്ത ഷോയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു

EMALAYALEE SPECIAL 11-Jun-2017
യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്: ഫോമാ എമ്പയര്‍ റീജിയന്‍ ഈ മാസം 24-നു നടത്തുന്ന സംഗീത ന്രുത്ത ഷോയുടെ ടിക്കറ്റ് വില്പന ഗ്രാന്‍ഡ് സ്‌പൊണ്‍സര്‍ ലാജി വര്‍ഗീസ് ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസിനു (സലിം) ടിക്കറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു.

മുംബൈ സ്‌പൈസില്‍ നടന്ന ചടങ്ങില്‍ എമ്പയര്‍ റീജിയന്‍ പ്രസിഡന്റ് പ്രദീപ് നായര്‍, സെക്രട്ടറി സഞ്ജു കളത്തിപ്പറമ്പില്‍, നാഷനല്‍ കമ്മിറ്റി അംഗം എ.വി. വര്‍ഗീസ്,യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷിനു ജോസഫ്, മുന്‍ ഫോമാ ജോ. ട്രഷറര്‍ ജോഫ്രിന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

മറ്റൊരു സ്‌പൊണ്‍സറായ മാസ് മ്യുച്വലിന്റെ എ ജോര്‍ജ് ജോസഫ്, പ്രദീപ് നായരില്‍ നിന്നു ടിക്കറ്റ് എറ്റുവാങ്ങി

എമ്പയര്‍ റീജിയന്‍ കേരളത്തില്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു തുക കണ്ടെത്താനാണു ഷോ. പുല്ലാടുള്ള ഒരു അനാഥാലയത്തെ സഹായിക്കുകയാണു ലക്ഷ്യം. നാഷണല്‍ കമ്മിറ്റിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും തുകയുടെ ഒരു ഭാഗം നല്‍കും.

ഐജൂണ്‍ 24-നു യൊങ്കേഴ്‌സിലെ സോണ്ടേഴ്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ടു നാലരക്കു സമ്മേളനത്തോടെയാണു പരിപാടിയകള്‍ തുടങ്ങുക. ഫോമാ പൊളിറ്റിക്കല്‍ ഫോറം ദേശീയ തല ഉദ്ഘാടനമാണു ആദ്യ പരിപാടി. 

ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ഫോറത്തിന്റെ ചാപ്ടര്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നു ഫോറം നാഷനല്‍ ചെയര്‍ തോമസ് ടി. ഉമ്മന്‍ അറിയിച്ചു.

തുടര്‍ന്ന് ആറു മണിക്കു എമ്പയര്‍ റീജിയന്റെ ഹ്രസ്വ സമ്മേളനം. ബെന്നി വാച്ചാച്ചിറ മുഖ്യാതിഥി. കോണ്‍സല്‍ ദേവദാസന്‍ നായര്‍ പ്രസംഗിക്കും.

 ഷോയില്‍ നടിയും നര്‍ത്തകിയുമായ രചന നാരായണന്‍ കുട്ടി ന്രുത്തങ്ങള്‍ അവതരിപ്പിക്കും. 

അനുഗ്രുഹീത ഗായകന്‍ബിജു നാരായണന്‍, വില്യം ഐസക്ക്, ഡെത്സി നൈനാന്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളക്ക് ലൈവ് ഓര്‍ക്കസ്ട്ര ഉണ്ടായിരിക്കും. നിഷാന്ത് നായര്‍ സംവിധാനം ചെയ്യുന്ന ഈ പരിപാടി അതീവ ഹ്രുദ്യമായിരിക്കുമെന്നു ഭാരവാഹികള്‍ പറയുന്നു. 800 പേരെങ്കിലും പങ്കെടുക്കുമെന്നു കരുതുന്നു.

പരിപാടിക്ക് സ്‌പൊണ്‍സര്‍മാരുടെ വലിയ പിന്തുണയുണ്ട്. ടിക്കറ്റ് വഴിയും സ്‌പൊണ്‍സര്‍ഷിപ്പ് വഴിയും നല്ലൊരു തുക സമാഹരിക്കാന്‍ കഴിയുമെന്നു ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നു.

ഗ്രാന്‍ഡ് സ്‌പോണ്‍സറായ ലാജി വര്‍ഗീസ് ബ്രോങ്ക്‌സ്വില്‍ ആസ്ഥാനമായി രണ്ട് ദശാബ്ദമായി റിമാക്‌സ് റിയല്‍ എസ്റ്റേറ്റ് സ്ഥാപനം നടത്തുന്നു. ട്രെസ്റ്റേറ്റ് മേഖലയിലെ വീടുകളും കൊമേര്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയും വില്‍ക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനമാണിത്‌ 
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
ഫൊക്കാനാ കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥി
മനുഷ്യനിലേക്കുള്ള ദൂരം (ജെയിന്‍ ജോസഫ്)
മനുഷ്യ ജീവനേക്കാള്‍ വിലപ്പെട്ടതാണോ മനുഷ്യനാല്‍ സൃഷ്ടിയ്ക്കപ്പെട്ട വര്‍ഗ്ഗീയത? (എഴുതാപ്പുറങ്ങള്‍: 21 ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
പ്രതികരിക്കുക, പ്രതിഷേധിക്കുക (ത്രേസ്യാമ്മ നാടാവള്ളില്‍)
മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്‌
ക്വീന്‍ ഓഫ് ദ ഹില്‍ നിയമത്തിലൂടെ ഡാക പ്രശ്‌നം പരിഹരിക്കുവാന്‍ ശ്രമം (ഏബ്രഹാം തോമസ്)
കൂട്ടുകാരന്റെ ഭാര്യയെ വധിക്കാന്‍ കൊട്ടേഷന്‍ നല്‍കിയ മലയാളി യുവതി അറസ്റ്റില്‍
പ്രതിക്ഷേധം ഇവിടംകൊണ്ട് നിര്‍ത്തരുത് (രേഖ ഫിലിപ്പ്)
എഞ്ചിന്‍ തകര്‍ന്ന വിമാനത്തിനു രക്ഷയായത് വനിതാ പൈലറ്റിന്റെ മനസാന്നിധ്യം
എന്റ്റെ അപ്പന്‍ സ്വര്‍ഗ്ഗത്തിലോ? (ബി ജോണ്‍ കുന്തറ)
ദത്താപഹാരം ; കാടിനെ സ്‌നേഹിക്കുന്നവരെ ഈ പുസ്തകം കാട്ടിലേക്ക് വലിച്ചിഴയ്ക്കും (അശ്വതി ശങ്കര്‍)
ഇനി നാം എങ്ങോട്ട്? (ബാവാക്കക്ഷി-മെത്രാന്‍കക്ഷി ഐക്യം എന്ന വിദൂരസ്വപ്നം: ഡോ . മാത്യു ജോയ്‌സ്)
ഇനിവരും തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ.? (ഗീതരാജീവ്)
ഫോമാ കണ്‍ വന്‍ഷനു ജോണ്‍ ആകശാല നല്‍കിയ രജിസ്‌ട്രെഷന്‍ കണ്ണീരോര്‍മ്മയായി
കുട്ടിയുടെ മ്രുതദേഹവും ഈല്‍ നദിയില്‍ നിന്നു കിട്ടി; തെരച്ചിലിനു അന്ത്യം
ഈല്‍ നദിയിലെ ദുരന്തം: ചിത്രങ്ങള്‍
ഓര്‍മ്മപുസ്തകത്തിലെ സ്‌നേഹത്തിന്റെ അദ്ധ്യായം (അഞ്ചു അരവിന്ദ്)
വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍: ഭാഗ്യത്തിന്റെ അദൃശ്യ സ്‌പര്‍ശം
ചരിത്രനേട്ടം സമ്മാനിച്ച അമൂല്യ നിമിഷം (അഞ്ജു ബോബി ജോര്‍ജ് )
ജോണ്‍ ആകശാല; വ്യവസായ പ്രമുഖനായ സമുദായസ്‌നേഹി വിടവാങ്ങി
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM