Image

മാറാട്: ഗാനരചയിതാവ് കൈതപ്രം മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Published on 01 March, 2012
മാറാട്: ഗാനരചയിതാവ്  കൈതപ്രം മുഖ്യമന്ത്രിക്ക് പരാതി നല്‍കി
കോഴിക്കോട്: ക്രൈംബ്രാഞ്ച് മുന്‍ സൂപ്രണ്ട് സി.എം. പ്രദീപ്കുമാര്‍ മേധാവിയായുള്ള മാറാട് പ്രത്യേകാന്വേഷണസംഘത്തിന് എതിരെ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കി.

അന്വേഷണസംഘം തന്നെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും അപമര്യാദയായി പെരുമാറുന്നുവെന്നും കാണിച്ചാണ് പരാതി. നാലുമുസം മുമ്പ് കൈതപ്രത്തെ സി.എം. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. മാറാട് കലാപത്തിനുശേഷം പ്രവാസി മലയാളി ഗള്‍ഫാര്‍ മുഹമ്മദലിയുടെ പ്രതിനിധിയായി സംഭവസ്ഥലം സന്ദര്‍ശിച്ചുവെന്ന് ആരോപിച്ചാണ് അന്വേഷണസംഘം കൈതപ്രത്തെ വിളിച്ചുവരുത്തിയത്. എന്നാല്‍, താന്‍ മറ്റു സാംസ്‌കാരികപ്രവര്‍ത്തകര്‍ പോകുന്നതുപോലെ മാറാട് സന്ദര്‍ശിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നാണ് കൈതപ്രത്തിന്റെ മറുപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക