Image

എആര്‍ റഹ്മാന്‍ ബീഫ് നിരോധനത്തെ അനുകൂലിച്ചെന്ന പ്രചാരണം വ്യാജം

Published on 12 June, 2017
എആര്‍ റഹ്മാന്‍ ബീഫ് നിരോധനത്തെ അനുകൂലിച്ചെന്ന പ്രചാരണം വ്യാജം

ബീഫ് വിഷയത്തില്‍ സംഗീതസംവിധായകന്‍ എആര്‍ റഹ്മാന്റെ നിലപാടെന്ന് കാണിച്ച് സമൂഹമാധ്യങ്ങളില്‍ നടന്ന പ്രചരണം നുണയാണെന്ന് തെളിഞ്ഞു. താന്‍ ബീഫ് കഴിക്കില്ലെന്നും അമ്മ പശുവിനെ ആരാധിച്ചിരുന്നെന്നുമെല്ലാം പറയുന്ന സന്ദേശം സംഘപരിവാര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തെ റഹ്മാന്‍ സ്വാഗതം ചെയ്യുന്നതായും സന്ദേശത്തിലുണ്ട്. സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഹൊവാക്‌സ് സ്ലേയറാണ് കണ്ടെത്തല്‍ നടത്തിയത്.
പ്രചരണങ്ങള്‍
ഞാന്‍ ബീഫ് കഴിക്കില്ല. പശു ജീവിതത്തിന്റെ വിശുദ്ധ ചിഹ്നമാണ്. പശുക്കളെ കൊല്ലുന്നത് കോടിക്കണക്കിന് ഹിന്ദുക്കളുടെ മനോവികാരത്തെ മുറിപ്പെടുത്തും അത് കൊണ്ട് നമ്മള്‍ അത് അവസാനിപ്പിക്കണം. കന്നുകാലികളുടെ കശാപ്പ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു.

എആര്‍ റഹ്മാന്‍ പ്രമുഖ വെബ്‌സൈറ്റായ സ്‌ക്രോളിന് നല്‍കിയ അഭിമുഖമാണ് വ്യാജപ്രചരണത്തിനായി ഉപയോഗിക്കപ്പെട്ടത്. തന്റെ അമ്മ ഹിന്ദുമതവിശ്വാസിയായിരുന്നു, എപ്പോഴും ആത്മീയ ചായ്‌വുണ്ടായിരുന്നെന്നും റഹ്മാന്‍ പറഞ്ഞതിനൊപ്പം മറ്റ് വാചകങ്ങള്‍ തിരുകികയറ്റുകയാണുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക