Image

കര്‍ഷകരുടെ സംരക്ഷണം പൊതുസമൂഹത്തിന്റെ കടമ; വിജയ്

Published on 12 June, 2017
കര്‍ഷകരുടെ സംരക്ഷണം പൊതുസമൂഹത്തിന്റെ കടമ; വിജയ്
കര്‍ഷകരുടെ സംരക്ഷണം പൊതുസമൂഹത്തിന്റെ കടമയാണെന്ന് തമിഴകത്തെ ഇളയദളപതി വിജയ്. കര്‍ഷകര്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്, അവയ്ക്ക് ഉടന്‍ പരിഹാരം കണ്ടെത്തണമെന്നും അവരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് പൊതു സമൂഹത്തിന്റെ കടമയാണെന്നും ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്നതിനിടെ വിജയ് പറഞ്ഞു.

‘’വികസിക രാജ്യമാകാന്‍ ശ്രമിക്കുന്നതിന് പകരം ആദ്യം കര്‍ഷകരുടെ രാജ്യമാക്കുക. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ആദ്യം പരിഹാരം കണ്ടെത്തുക, മുടങ്ങാതെ നമ്മുക്ക് മൂന്ന് നേരം ഭക്ഷണം ലഭിക്കുന്നതു കൊണ്ടാണ് നാം അവരുടെ പ്രശ്‌നങ്ങളും അവസ്ഥയും ഒരിക്കലും അറിയാതെ പോകുന്നത്, ഇത് ഭാവി തലമുറയുടെ ഒരു വലിയ പ്രശ്‌നമായി മാറും. കഴിക്കാന്‍ ഭക്ഷണം ലഭിക്കുന്നതിനായി കര്‍ഷകര്‍ നമ്മെ സഹായിക്കുന്നു. റോഷന്‍കടയില്‍ സൗജന്യ അരി വാങ്ങാനായി നില്‍ക്കുന്ന കര്‍ഷകര്‍ക്കാണ് നാം പ്രഥമപരിഗണന നല്‍കേണ്ടത്.’’ വിജയ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക