Image

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, പുതിയ പോസ്റ്റര്‍ എത്തി

Published on 12 June, 2017
തൊണ്ടിമുതലും ദൃക്‌സാക്ഷിയും, പുതിയ പോസ്റ്റര്‍ എത്തി
മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

ജൂണ്‍ 28ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ നിമിഷ സജയന്‍ എന്ന പുതുമുഖമാണ് നായികയായി എത്തുന്നത്. രാജീവ് രവിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. സൗബിന്‍ ഷാഹിര്‍, അലന്‍സിയര്‍ എന്നിവരും ചിത്രത്തിലുണ്ട്.

നി കൊ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പത്രപ്രവര്‍ത്തകനായ സജീവ് പാഴൂരാണ് ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ബിജിപാലിന്റേതാണ് സംഗീതം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക