Image

ചിക്കാഗോ മലയാളീ അസോസിയേഷന്‍ വിമന്‍സ് ഫോറം ജൂണ്‍ 25 ന്

ജിമ്മി കണിയാലി Published on 12 June, 2017
ചിക്കാഗോ മലയാളീ അസോസിയേഷന്‍ വിമന്‍സ് ഫോറം ജൂണ്‍ 25 ന്
ചിക്കാഗോ മലയാളീ അസ്സോസിയേഷന്‍ന്റെ വനിതാ വിഭാഗമായ ചിക്കാഗോ മലയാളീ അസോസിയേഷന്‍ വിമന്‍സ് ഫോറം യോഗം ഈ ജൂണ്‍ മാസം 25 (ഞായറാഴ്ച ) വൈകുന്നേരം 5  മണി  മുതല്‍  മൗണ്ട്   പ്രോസ്‌പെക്ട് ലുള്ള   സി എം എ ഹാളില്‍ (836 E Rand Rd, Suite 13, Mount Prospect, IL 60056)  വെച്ച് നടത്തുമെന്നു കോര്‍ഡിനേറ്റര്‍ സിബിള്‍ ഫിലിപ്പ് അറിയിച്ചു.

വളരെ ജനോപകാരപ്രദമായ കര്‍മ്മ പരിപാടികള്‍  നടത്തിക്കൊണ്ടിരിക്കുന്ന ചിക്കാഗോ മലയാളീ അസോസിയേഷനെ കൂടുതല്‍ ശക്തിപ്പെടുത്തുവാനും, വിമന്‍സ് ഫോറത്തിന്റെ തുടര്‍ന്നുള്ള പരിപാടികളുടെ ഒരു രൂപ രേഖ  തയാറാക്കുവാനും  ചിക്കാഗോ മലയാളീ അസോസിയേഷന്‍ അംഗങ്ങള്‍ ആയ എല്ലാ വനിതകളെയും അംഗങ്ങളാകാന്‍  ആഗ്രഹിക്കുന്ന എല്ലാ മലയാളീ വനിതകളെയും  ഈ യോഗത്തിലേക്ക് ക്ഷണിക്കുന്നുവെന്നു സിബിള്‍ ഫിലിപ്പ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  സിബിള്‍  ഫിലിപ്പ്  (630 697 2241) ആയോ ചിക്കഗോമലയാളീ അസോസിയേഷന്റെ ഏതെങ്കിലും ഭാരവാഹികളുമായോ ബന്ധപ്പെടുക.

 
റിപ്പോര്‍ട്ട് :   ജിമ്മി കണിയാലി

ചിക്കാഗോ മലയാളീ അസോസിയേഷന്‍ വിമന്‍സ് ഫോറം ജൂണ്‍ 25 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക