Image

മാപ്പ് ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഫിലാഡെല്‍ഫിയ ജേതാക്കള്‍

സന്തോഷ് ഏബ്രാഹാം Published on 12 June, 2017
മാപ്പ് ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്  ഫിലാഡെല്‍ഫിയ ജേതാക്കള്‍
ഫിലാഡെല്‍ഫിയ :-മലയാളി അസ്സോസ്സിയേഷന്‍ ഓഫ്  ഗ്രേറ്റര്‍ ഫിലാഡെല്‍ഫിയ  (മാപ്പ്) -ന്റെ ആഭിമുഖ്യത്തില്‍ നടന്ന 10-ാമത് ഫിലാഡെല്‍ഫിയ നോര്‍ത്ത് ഈസ്റ്റ്  റാക്കറ്റ് ക്ലബ്ബില്‍ വച്ച് നടന്നു. മത്സരത്തില്‍ വന്നു കൂടിയവരെ മാപ്പ് പ്രസിഡന്റ്  അനു സ്‌കറിയ സ്വാഗതം ചെയ്തു. ദിയ ചെറിയാന്‍ അമേരിക്കന്‍ ദേശീയ ഗാനവും  ഹന്നാ വില്‍സണ്‍ ഇന്‍ഡ്യന്‍ ദേശീയ ഗാനവും ആലപിച്ചു. രാവിലെ 9 മണിക്ക്  ആരംഭിച്ച മത്സരം ഫിലാഡെല്‍ഫിയായിലെ പ്രമുഖ അറ്റോര്‍ണി ജോസ് കുന്നേല്‍  ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ലിജോ ജോര്‍ജ്ജ് മത്സരങ്ങളുടെ  നിബന്ധനകള്‍  വിശദീകരിച്ചു. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ സാബു സ്‌കറിയ  M.C  ആയി പ്രവര്‍ത്തിച്ചു.

ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഡെലവര്‍, പെന്‍സില്‍വാനിയ,  മേരിലാന്റ്, ഇന്‍ഡ്യാന, ടെക്‌സസ്, കാനഡ എന്നിവടങ്ങളില്‍ നിന്നായി  34 ടീമുകള്‍ പങ്കെടുത്തു. 45 വയസ്സിനു താഴെയുള്ളവരുടെ മത്സരത്തില്‍ 24 ഉം 45 വയസ്സിനു മുകളിലുള്ളവരുടെ മത്സരത്തില്‍ 10 ടീമുകളും ഈ വാശിയേറിയ  മത്സരത്തില്‍ പങ്കെടുത്തു. വാശിയേറിയ മത്സരങ്ങള്‍ക്ക് ഒടുവില്‍  നവീന്‍ ഡേവിസ്, ജോയല്‍ ഫിലാഡെല്‍ഫിയ,ചിക്കാഗോയില്‍ നിന്നുള്ള  ജിനു, ചാമല്‍ ടീമിനെ പരാജയപ്പെടുത്തി വിജയ കിരീടമണിഞ്ഞു.  മേരിലാന്റില്‍ നിന്നുള്ള സിബി, കാര്‍ത്തിക് ടീം  2nd റണ്ണറപ്പും  ഷാബിന്‍ മാത്യൂ, ജെറി എന്നിവര്‍  3rd  റണ്ണറപ്പും ആയി. ഫിലാഡെല്‍ഫിയയില്‍ നിന്നുള്ള നവീന്‍ ഡേവിസ് M.V.P   ആയി തെരഞ്ഞെടുക്കപ്പെട്ടു.

45 വയസ്സിനു മുകളിലുള്ളവരുടെ മത്സരത്തില്‍ ഷിക്കാഗോയില്‍ നിന്നുള്ള  ജെയിംസ് ഏബ്രാഹാം, സാനു സ്‌കറിയ ടീംഫിലാഡെല്‍ഫിയയില്‍ നിന്നുള്ള ഡാന്‍ ഫിലിപ്പ്, ജെയിംസ് ഡാനിയേല്‍ ടീമിനെ പരാജയപ്പെടുത്തി ജേതാക്കളായി.  കാന്‍സര്‍ രോഗത്തെ ചെറുത്തു തോല്‍പ്പിച്ചാണ് ജെയിംസ് ഏബ്രാഹാം  മത്സരത്തില്‍ പങ്കെടുത്തത്. M.C സേവ്യര്‍, ബിജു ഏബ്രാഹാം  ദീപു, ബോബി മാത്യൂ , സിബി മാത്യൂ, കൃഷ്ണ, അനൂപ്ദാസ്, സാം, തോമസ് മാത്യൂ എന്നിവര്‍ വിവിധ മത്സരങ്ങളുടെ റഫറിമാരായി പ്രവര്‍ത്തിച്ചു.  വൈകിട്ട് 8pm ന് മത്സരങ്ങള്‍ അവസാനിച്ചു. ഗ്രാന്റ് സ്‌പോണ്‍സര്‍മാരായ ഷേലോ  ട്രാവല്‍സ് ഉടമ ഫിന്നി ജോര്‍ജ്ജും അറ്റോര്‍ണി ജോസ് കുന്നേലും  മാപ്പ് ഭാരവാഹികളും വിജയികള്‍ക്ക് ട്രോഫികളും കാഷ് അവാര്‍ഡും സമ്മാനിച്ചു.  ട്രഷറാര്‍ തോമസ് ചാണ്ടി, ദീപു ചെറിയാന്‍   ബിജു ഡാനിയേല്‍   എന്നിവര്‍  റിക്കോഡിംഗ് സെക്രട്ടറിമാരായിപ്രവര്‍ത്തിച്ചു. ജോണ്‍സണ്‍ മാത്യു, സ്റ്റാന്‍ലി ജോണ്‍   ഇവരുടെ നേതൃത്വത്തില്‍  റിസപ്ഷന്‍ കമ്മിറ്റി പ്രവര്‍ത്തിച്ചു. ജനറല്‍ സെക്രട്ടറി ചെറിയാന്‍ കോശി  കൃതജ്ഞത രേഖപ്പെടുത്തി.

വാര്‍ത്ത: സന്തോഷ് ഏബ്രാഹാം

മാപ്പ് ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്  ഫിലാഡെല്‍ഫിയ ജേതാക്കള്‍   മാപ്പ് ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്  ഫിലാഡെല്‍ഫിയ ജേതാക്കള്‍   മാപ്പ് ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്  ഫിലാഡെല്‍ഫിയ ജേതാക്കള്‍   മാപ്പ് ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്  ഫിലാഡെല്‍ഫിയ ജേതാക്കള്‍   മാപ്പ് ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്  ഫിലാഡെല്‍ഫിയ ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക