Image

ഡ്രൈവിംഗ്‌ ലൈസന്‍സ് പുതുക്കാന്‍ ന്യൂജേഴ്‌സിയില്‍ ഇനി പുതിയ നിയമം

ജോര്‍ജ് തുമ്പയില്‍ Published on 13 June, 2017
ഡ്രൈവിംഗ്‌ ലൈസന്‍സ് പുതുക്കാന്‍ ന്യൂജേഴ്‌സിയില്‍ ഇനി പുതിയ നിയമം
ന്യൂജേഴ്‌സി: ഡ്രൈവിംഗ്‌ ലൈസന്‍സ് പുതുക്കാന്‍ ന്യൂജേഴ്‌സിയില്‍ ഇനി പുതിയ നിയമം. ഡ്രൈവിംഗ്‌
 ലൈസന്‍സ് പുതുക്കുന്നരീതി മാറ്റുന്നതു സംബന്ധിച്ച് പുതിയ നിയമത്തില്‍ ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി ഒപ്പുവച്ചു. ലൈസന്‍സ് ഇഷ്യു ചെയ്ത ദിനത്തിലല്ല, മറിച്ച് ഓരോ നാലു വര്‍ഷത്തിലും ഡ്രൈവറുടെ ജന്‍മദിനത്തിലാണ് ഇനി ഡ്രൈവിംഗ്‌ ലൈസന്‍സുകളുടെ കാലാവധി കഴിയുക.
ഗവര്‍ണര്‍ വെള്ളിയാഴ്ച ഒപ്പുവച്ച പുതിയ നിയമം ഈ മാസാവസാനം മോട്ടോര്‍ വീഹ്കിള്‍ ഓഫിസുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മോട്ടോര്‍ വീഹ്കിള്‍ ഓഫിസുകളിലെ നീണ്ട കാത്തിരിപ്പിന് വിരാമമിടാന്‍ പുതിയ നിയമം പരിഹാരമാകുമെന്ന് കരുതുന്നു.
നിലവിലെ നിയമപ്രകാരം, ലൈസന്‍സ് ഇഷ്യു ചെയ്ത ശേഷമുള്ള 48ാം മാസത്തിലെ അവസാനദിനത്തിലാണ് ലൈസന്‍സ് കാലാവധി കഴിയുക. പുതിയ രീതി കസ്റ്റമേഴ്‌സിന് വളരെ സൗകര്യപ്രദമാകുമെന്ന് റിപ്പബ്ലിക്കന്‍ അസംബ്ലിമാന്‍ അന്തോണി ബക്കോ പറഞ്ഞു.

ന്യൂജേഴ്‌സി അസംബ്ലി കഴിഞ്ഞ ഡിസംബറില്‍ ഈ നിയമം പാസാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക