Image

ലാന അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍

ജോയിച്ചന്‍ പുതുക്കുളം Published on 13 June, 2017
ലാന അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: 2017 ഒക്‌ടോബര്‍ 6,7,8 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വച്ചു നടക്കുന്ന ലാന കണ്‍വന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍, സെക്രട്ടറി ജെ. മാത്യൂസ്, ചാപ്റ്റര്‍ പ്രതിനിധികളായ ബാബു പാറയ്ക്കല്‍, പ്രിന്‍സ് മാര്‍ക്കോസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ചിട്ടയോടെ പുരോഗമിക്കുന്നു.

"ഒ.എന്‍.വി അനുസ്മരണവേദി' എന്ന് നാമകരണം ചെയ്തിരിക്കുന്ന സമ്മേളന സ്ഥലം 26 North Tyson Avenue, Floral Park, Newyork 11001 ആണ്. സമീപത്തുള്ള ഫ്‌ളോറല്‍ പാര്‍ക്ക് ഇന്നില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കണ്‍വന്‍ഷന്‍ കമ്മിറ്റി കണ്‍വീനറായി സന്തോഷ് പാലായും, ചെയര്‍മാനായി മനോഹര്‍ തോമസും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അമേരിക്കയിലെ മലയാളി സാഹിത്യകാരന്മാരുടെ കഥകള്‍, കവിതകള്‍, ചെറുലേഖനങ്ങള്‍ തുടങ്ങിയ രചനകള്‍ ചര്‍ച്ച ചെയ്യുന്നതാണ്. ഈ രചനകള്‍ 2017 ഓഗസ്റ്റ് പതിനഞ്ചിനകം എത്തിച്ചുതരണമെന്നു കമ്മിറ്റി അറിയിക്കുന്നു. അയയ്‌ക്കേണ്ട മേല്‍വിലാസം: jmathews335@gmail.com, Adress: 64 Leroy Avenue, Valhalla, NY 10595.

ഈ രചനകള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്ക് മുന്‍കൂട്ടി വായിക്കുവാനായി ലാന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. സമ്മേളനത്തില്‍ പുസ്തക പ്രകാശനം, അവാര്‍ഡ് ദാനം, കലാപരിപാടികള്‍ തുടങ്ങിയവ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ഓച്ചാലില്‍ (പ്രസിഡന്റ്) 972 666 8685, ജെ. മാത്യൂസ് (സെക്രട്ടറി) 914 450 1442, ജോസന്‍ ജോര്‍ജ് (ട്രഷറര്‍) 469 767 3208, വര്‍ഗീസ് ഏബ്രഹാം (വൈസ് പ്രസിഡന്റ്) 941 341 0984, എം.എന്‍. നമ്പൂതിരി (ജോ. സെക്രട്ടറി) 925 785 0315, ഷാജന്‍ ആനിത്തോട്ടം (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍) 847 322 1181, എം.എന്‍ നമ്പൂതിരി (ജോ. സെക്രട്ടറി) 925 785 0315, സന്തോഷ് പാലാ (കണ്‍. കണ്‍വീനര്‍) 516 263 7398, മനോഹര്‍ തോമസ് (കണ്‍. ചെയര്‍മാന്‍) 917 501 0173.

സെക്രട്ടറി ജെ. മാത്യൂസ് അറിയിച്ചതാണിത്.
ലാന അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക