Image

നീണ്ടകരയില്‍ ബോട്ട്‌ കപ്പലില്‍ ഇടച്ച്‌ 2 പേര്‍ മരിച്ചു, 2 പേരെ കാണാതായി

Published on 01 March, 2012
നീണ്ടകരയില്‍ ബോട്ട്‌ കപ്പലില്‍ ഇടച്ച്‌ 2 പേര്‍ മരിച്ചു, 2 പേരെ കാണാതായി
ആലപ്പുഴ: നീണ്ടകരയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ട്‌ കപ്പലിടിച്ചു രണ്ടു പേര്‍ മരിച്ചു. രണ്ടു പേരെ പേരെ കാണാതായി. കോവില്‍ത്തോട്ടം സ്വദേശി ജസ്റ്റിന്‍, പുത്തന്‍തുറ സ്വദേശി സേവ്യര്‍ എന്നിവരാണ്‌ മരിച്ചത്‌. ഡോണ്‍ എന്ന ബോട്ടാണ്‌ കപ്പലിടിച്ച്‌ തകര്‍ന്നത്‌. സമീപത്തു മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന മറ്റൊരു സംഘമാണ്‌ അപകടത്തില്‍പ്പെട്ടവരെ രക്ഷപെടുത്തിയത്‌. ഗുരുതരമായി പരിക്കേറ്റ മൈക്കിള്‍, ജോസഫ്‌ എന്നിവരെ തോട്ടപ്പള്ളി തീരത്തെത്തിച്ച ശേഷം അടിയന്തര വൈദ്യസഹായം നല്‍കുന്നതിനായി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ മൂന്നു മണിയോടെ ചേര്‍ത്തല മനക്കോടം ഭാഗത്താണ്‌ അപകടം ഉണ്ടായത്‌. ഏഴുപേരാണ്‌ ബോട്ടിലുണ്ടായിരുന്നത്‌.

പരുക്കേറ്റ്‌ കരയിലെത്തിച്ച സ്രാങ്ക്‌ മൈക്കിള്‍, ജോസഫ്‌, ബര്‍ണാഡ്‌ എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. ഏതു കപ്പലുമായാണ്‌ ബോട്ട്‌ കൂട്ടിയിടിച്ചതെന്ന്‌ അറിവായിട്ടില്ല. അപകടത്തില്‍പ്പെട്ട കപ്പല്‍ കണ്‌ടെത്തുന്നതിനായി കൊച്ചിയില്‍ നിന്നു നാവികസേനയുടെ പ്രത്യേക സംഘം പുറപ്പെട്ടിട്ടുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക