Image

മലങ്കര കാത്തലിക് മിഡ്‌വെസ്റ്റ് ഫാമിലി കോണ്‍ഫറന്‍സ് ഷിക്കാഗോയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 13 June, 2017
മലങ്കര കാത്തലിക് മിഡ്‌വെസ്റ്റ് ഫാമിലി കോണ്‍ഫറന്‍സ് ഷിക്കാഗോയില്‍
ഷിക്കാഗോ: മലങ്കര കത്തോലിക്കാ സഭയുടെ വടക്കേ അമേരിക്കയിലെ സെന്റ് മേരി, ക്യൂന്‍ ഓഫ് പീസ് രൂപതയുടെ മിഡ്‌വെസ്റ്റ് റീജണല്‍ കോണ്‍ഫറന്‍സ് ഷിക്കാഗോ മാര്‍ ഗ്രിഗോറിയോസ് നഗറില്‍ ജൂണ്‍ 23,24,25 തീയതികളില്‍ നടത്തപ്പെടുന്നു.

ഷിക്കാഗോ, ഡിട്രോയിറ്റ്, ടൊറന്റോ, കാല്‍ഗറി, എഡ്മണ്ടന്‍ എന്നീ ഇടവകകളാണ് മിഡ്‌വെസ്റ്റ് റീജണില്‍ ഉള്‍പ്പെടുന്നത്.

"ഉത്കൃഷ്ട ദാനങ്ങള്‍ക്കുവേണ്ടി തീക്ഷണമായി അഭിലഷിക്കുവിന്‍. ഉത്തമമായ മാര്‍ഗ്ഗം ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം.: 1 കോറി 12:31' എന്നതാണ് ചിന്താവിഷയം.

കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. രൂപതാധ്യക്ഷന്‍ അഭി. ഡോ. തോമസ് മാര്‍ യൗസേബിയോസ്, റവ.ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍, റവ. സിസ്റ്റര്‍ ഡോ. ജോസ്‌ലിന്‍ ഇടത്തില്‍, റവ.ഫാ. ബാബു മഠത്തില്‍പറമ്പില്‍ എന്നിവര്‍ വിവിധ വേദികളില്‍ വചനശുശ്രൂഷ നിര്‍വഹിക്കുകയും ചര്‍ച്ചാ ക്ലാസുകള്‍ നയിക്കുകയും ചെയ്യുന്നതാണ്.

കുടുംബ സമ്മേളനത്തിന്റെ വിജയത്തിനായി റവ.ഫാ. ബാബു മഠത്തില്‍പറമ്പില്‍ (കണ്‍വീനര്‍), ഫാ. ജിജി ഫിലിപ്പ്, ഫാ. പത്രോസ് മാനുവല്‍, ഫാ. ജോസി ജോര്‍ജ് ചിറയത്ത്, ഫാ. ഡെയ്ജു കുര്യാക്കോസ് (കോ- കണ്‍വീനേഴ്‌സ്), ബെഞ്ചമിന്‍ തോമസ് (കോര്‍ഡിനേറ്റര്‍), മിനോയി വര്‍ഗീസ് (സെക്രട്ടറി), ബിനു ഏബ്രഹാം (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ബാബു മഠത്തില്‍പറമ്പില്‍ (773 754 9638), ബഞ്ചമിന്‍ തോമസ് (847 529 4600).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക