Image

ദിയാ ചെറിയാന്‍ ഫോമാ മിഡ് അറ്റ്‌ലാന്റിക്-കലാതിലകം

സന്തോഷ് ഏബ്രഹാം Published on 13 June, 2017
ദിയാ ചെറിയാന്‍ ഫോമാ മിഡ് അറ്റ്‌ലാന്റിക്-കലാതിലകം
ഫിലഡല്‍ഫിയാ: ജൂണ്‍ 3 ന് ഫിലഡല്‍ഫിയായില്‍ നടന്ന ഫോമാ മിഡ് അറ്റ്‌ലാന്റിക് യുവജനോല്‍സവത്തില്‍ ദിയാ ചെറിയാന്‍ കലാതിലക പട്ടം കൈവരിച്ചു. പങ്കെടുത്ത ഏഴു മത്സരഇനങ്ങളില്‍ നാലു ഒന്നാം സ്ഥാനങ്ങളും മൂന്നു മൂന്നാം സ്ഥാനങ്ങളും കൈവരിച്ചതാണ് ഈ നേട്ടത്തിലേക്കുള്ള ദിയയുടെ ജൈത്രയാത്രയെ അനായാസമാക്കിയത്.

പത്തനംതിട്ട ഇരവിപേരൂര്‍ പ്ലാക്കീഴ് ദീപുചെറിയാന്‍ - ദീപം ചെറിയാന്‍ ദമ്പതികളുടെ മകളായ ദിയാ നൃത്തം, ശാസ്ത്രീയസംഗീതം, പാശ്ചാത്യ സംഗീതം, ഉപകരണ സംഗീതം, പ്രസംഗം എന്നിവയില്‍ മികവു പ്രകടിപ്പിച്ചു. പ്രശസ്ത നൃത്താധ്യാപിക നിമ്മി ദാസിനുകീഴില്‍ മൂന്നു വയസ്സു മുതല്‍ നൃത്തം അഭ്യസിച്ചുവരുന്ന ഈ മിടുക്കി സ്വന്തമായി കൊറിയോഗ്രാഫിയും ചെയ്തിട്ടുണ്ട്. പെന്‍സ്ബറി ഹൈസ്‌ക്കൂള്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയായ ദിയാ ചെറിയാന്‍ എലിമെന്ററി മിഡില്‍ സ്‌ക്കൂള്‍ തലങ്ങളില്‍ അക്കാഡമിക് എക്‌സലന്‍സിനുള്ള പ്രസിഡന്‍ഷ്യല്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്.
കൗണ്ടി തലത്തിലും സംസ്ഥാനതലത്തിലും പ്രസംഗമല്‍സരത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള ഈ മിടുക്കി കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ് ധാരി കൂടിയാണ്. വായനയും പാചകവും ഇഷ്ടപ്പെടുന്ന ദിയാ ചെറിയാന്‍ കര്‍ണാട്ടിക്ക് സംഗീതത്തില്‍ പരിശീലനം നേടി വരുന്നതിനോടൊപ്പം പിയാനോ, ക്ലാരിനെറ്റ്, സാക്ലോഫോണ്‍ എന്നിവയിലും നൈപുണ്യം ആര്‍ജ്ജിച്ചിട്ടുണ്ട്.

വാര്‍ത്ത: സന്തോഷ് ഏബ്രഹാം

ദിയാ ചെറിയാന്‍ ഫോമാ മിഡ് അറ്റ്‌ലാന്റിക്-കലാതിലകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക