Image

പാസ്റ്റര്‍ സി.വി. ശാമുവേല്‍ നിര്യാതനായി

രാജന്‍ ആര്യപ്പള്ളില്‍ Published on 13 June, 2017
പാസ്റ്റര്‍ സി.വി. ശാമുവേല്‍ നിര്യാതനായി
പത്തനംതിട്ട അതിരുങ്കല്‍ പാസ്റ്റര്‍ സി.വി. ശാമുവേല്‍ (ചക്കുതറപ്ലാംതോട്ടത്തില്‍ വര്‍ഗ്ഗീസ് ശാമുവേല്‍-83) ഡാളസില്‍ വെച്ച് ജൂണ്‍ 12 തിങ്കളാഴ്ച രാവിലെ 5:35-ന് കര്‍തൃസന്നിധിയില്‍ പ്രവേശിച്ചു. അതിരുങ്കല്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗമായിരുന്ന ഇദ്ദേഹം, സുവിശേഷവേലയോട് അനുബന്ധിച്ച് കേരളം, കല്‍ക്കട്ട, ബീഹാര്‍, ഗുജറാത്ത്, മുംബൈ എന്നിവടങ്ങളില്‍ ആയിരുന്നതിനുശേഷം അമേരിക്കന്‍ ഐക്യനാടുകളില്‍ താമസം ആരംഭിച്ചു. പ്രവാസത്തിന്റെ ആദ്യനാളുകളില്‍ ഡിട്രോയിറ്റിലും, ഇപ്പോള്‍ ഡാളസിലുള്ള ക്രോസ്‌വ്യൂ ചര്‍ച്ചിലും ഭവനാംഗങ്ങളോടൊത്ത് ആരാധിച്ചു വരികയായിരുന്നു.

ഭൗതീകശരീരം ജൂണ്‍ 16 വെള്ളിയാഴ്ച വൈകിട്ട് 6:30-ന് (സിഎസ്റ്റി) ക്രോസ്‌വ്യൂ ചര്‍ച്ച് ഓഫ് ഗോഡില്‍  (8501 ലിബര്‍ട്ടി ഗ്രോവ് റോഡ്, റോവ്‌ലെറ്റ്, ടെക്‌സാസ് 75089) പൊതുദര്‍ശനത്തിന്‍ വെയ്ക്കുകയും തുടര്‍ന്ന് അനുസ്മരണ സമ്മേളനം നടത്തപ്പെടുകയും ചെയ്യും. ജൂണ്‍ 17 ശനിയാഴ്ച രാവിലെ 9 മണിക്ക് ശവസംസ്‌കാരശുശ്രൂഷ ക്രോസ്‌വ്യൂ സഭാമന്ദിരത്തില്‍ വെച്ച് നടക്കുന്നതാണെന്നും പാസ്റ്റര്‍ ജോസ് ആനിക്കാട്ട് അറിയിച്ചു.

ഭാര്യ: ഏലിയാമ്മ ശാമുവേല്‍. മക്കള്‍: ഷാജി ശാമുവേല്‍ - ഷേര്‍ളി, ജെസ്സി ഏബ്രഹാം - ഏബ്രഹാം പി. ഏബ്രഹാം, പാസ്റ്റര്‍ ഷിബു ശാമുവേല്‍ - സൂസന്‍ പരേതനു 8 കൊച്ചുമക്കള്‍ ഉണ്ട്.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍

പാസ്റ്റര്‍ സി.വി. ശാമുവേല്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക