Image

മ്യൂസിക്‌247 'ഒരു സിനിമാക്കാരന്‍'ലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു

Published on 14 June, 2017
മ്യൂസിക്‌247 'ഒരു സിനിമാക്കാരന്‍'ലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു
കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, വിനീത്‌ ശ്രീനിവാസന്‍ രജിഷ വിജയന്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന 'ഒരു സിനിമാക്കാരന്‍'ലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു. ചിത്രത്തിലെ നാല്‌ ഗാനങ്ങള്‍ക്കും ബിജിബാലാണ്‌ ഈണം പകര്‍ന്നിരിക്കുന്നത്‌.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:
1. ഒഴുകിയൊഴുകി
പാടിയത്‌: ഹരിചരന്‍, ശ്വേത മോഹന്‍
ഗാനരചന: റഫീഖ്‌ അഹമ്മദ്‌
സംഗീതം: ബിജിബാല്‍

2. കണ്ണാകെ
പാടിയത്‌: വിനീത്‌ ശ്രീനിവാസന്‍, ടീനു ടെല്ലന്‍സ്‌
ഗാനരചന: സന്തോഷ്‌ വര്‍മ്മ
സംഗീതം: ബിജിബാല്‍

3. ചിറകുകളായി
പാടിയത്‌: അരുണ്‍ അലട്ട്‌
ഗാനരചന: ഹരിനാരായണന്‍ ബി കെ
സംഗീതം: ബിജിബാല്‍

4. അങ്ങോട്ടോ ഇങ്ങോട്ടോ
പാടിയത്‌: ബിജിബാല്‍
ഗാനരചന: സന്തോഷ്‌ വര്‍മ്മ
സംഗീതം: ബിജിബാല്‍

പാട്ടുകള്‍ കേള്‍ക്കാന്‍: വേേു:െ//ംംം.്യീൗൗേയല.രീാ/ംമരേവ?്‌=ീഴശു8കഅമഥഞ8

ലിയോ തദേവൂസ്‌ സംവിധാനം നിര്‍വഹിക്കുന്ന 'ഒരു സിനിമാക്കാരന്‍' എന്ന ചിത്രത്തില്‍ വിനീത്‌ ശ്രീനിവാസനും രജീഷ വിജയനുമാണ്‌ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. 

വിജയ്‌ ബാബു, അനുശ്രീ, രഞ്‌ജി പണിക്കര്‍, ഗ്രിഗറി എന്നിവരും അഭിനയിക്കുന്നുണ്ട്‌. ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രനും ചിത്രസംയോജനം രഞ്‌ജന്‍ എബ്രഹാമുമാണ്‌. ഒപ്പസ്‌ പെന്റായുടെ ബാനറില്‍ തോമസ്‌ പണിക്കരാണ്‌ ചിത്രം നിര്‍മിച്ചിട്ടുള്ളത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍.


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌.

 അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക