Image

വേദിയില്‍ ഇടം കൊടുക്കാതിരിക്കാം, പക്ഷെ

ജോസ് കാടാപുറം Published on 14 June, 2017
വേദിയില്‍ ഇടം കൊടുക്കാതിരിക്കാം, പക്ഷെ
വേദിയില്‍ ഇടം കൊടുക്കാതിരിക്കാം, പക്ഷെ അദ്ദേഹം മനുഷ്യ മനസ്സുകളില്‍ എന്നേ ഇടം നേടിയിരിക്കുന്നു

1999 ല്‍ നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് വിഭാവനം ചെയ്ത കൊച്ചി മെട്രോ റെയില്‍ പദ്ധതി വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമഫലമായാണ് പൂര്‍ത്തിയായത്.

വി.എസ്. സര്‍ക്കാരിന്റെ കാലത്ത് മെട്രോ പദ്ധതി നടക്കാതിരിക്കാനുള്ള സമീപനം അന്നത്തെ യു.പി.എ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി, അത് പദ്ധതിയെ വൈകിപ്പിച്ചു.

ആദ്യഘട്ടത്തില്‍ ഇ.ശ്രീധരനെഒഴിവാക്കാനും ടോം ജോസിനെ മുന്‍നിര്‍ത്താനുംഒക്കെ ശ്രമിച്ചു എങ്കിലും കൊച്ചി മെട്രോ പൂര്‍ത്തിയാക്കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു വലിയ പങ്കുണ്ട്. അതിപ്പോ ഞാനും നിങ്ങളും ഇല്ലെന്ന് വാദിച്ചാലും അത് ഇല്ലാതാകുന്നില്ല. അങ്ങനെ വാദിക്കുന്നത് തന്നെ ചരിത്രത്തോട് ചെയ്യുന്ന നീതികേടാണ്.

സി.പി.എം നടത്തിയ വലിയ ജനകീയ സമരങ്ങളാണ് ഇ.ശ്രീധരന്‍ സാറിനെ കൊച്ചി മെട്രോയില്‍ എത്തിച്ചത് എന്ന വസ്തുത അപ്പോഴും നിലനില്‍ക്കുന്നു.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടത്തിയ ഇടപെടലുകള്‍ കൂടി ആയപ്പോള്‍ കൊച്ചി മെട്രോ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയായി.

ഇത്തരത്തില്‍ ഒട്ടനവധി ക്രാന്തദര്‍ശികളുടെ നിതാന്തമായ ജാഗ്രതയും സമര്‍പ്പണവുമാണ് കൊച്ചി മെട്രോ. അതില്‍ എവിടെയും ഒരു ബിജെപിക്കാരന്റെ പേരു കാണില്ല.

ഉദ്ഘാടനം ചെയ്യാന്‍ വിളിച്ചവന്‍ വന്ന് അത് ചെയ്തിട്ട് പോകണം.

ശ്രീധരന്‍ സാറിനേയും, സഖാവ് വിഎസിനെയും, ഉമ്മന്‍ചാണ്ടിയേയും മാറ്റി നിര്‍ത്തിക്കൊണ്ട് കൊച്ചി മെട്രോ വേദിയില്‍ കയറി നിന്ന് സെല്‍ഫി എടുക്കാമെന്ന് കിനാവ് കാണുന്ന ഉത്തരേന്ത്യന്‍ ഗോസായിമാര്‍ ഇത് കേരളമാണെന്ന് ഓര്‍ക്കണം 
വേദിയില്‍ ഇടം കൊടുക്കാതിരിക്കാം, പക്ഷെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക