Image

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ആചരിച്ചു

ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) Published on 14 June, 2017
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ആചരിച്ചു
ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുന്നാള്‍ ജൂണ്‍ 9 മുതല്‍ 11 വരെ ഭക്തിപൂര്‍വം ആഘോഷിച്ചു .

ജൂണ്‍ 9, വെള്ളി വൈകുന്നേരം 6:30 ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ കൊടിയേറ്റിയതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യകാര്‍മ്മികനും, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റെവ. ഫാ. റ്റോമി ചെള്ളക്കണ്ടത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരുമായിരുന്നു. മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് തിരുന്നാള്‍ സന്ദേശം നല്‍കി. ഇതേ തുടര്‍ന്ന് നടന്ന മതബോധന സ്കൂള്‍ കലോത്സവം മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് ദീപം തെളിച്ച് ഉത്ഘാടനം ചെയ്തു. ഈ പ്രോഗ്രാമിന് റ്റീന നെടുവാമ്പുഴ സ്വാഗതം ആശംസിച്ചു. റ്റോമി കുന്നശ്ശേരിയില്‍ എഴുതി സംവിധാനം ചെയ്ത മതബോധന സ്കൂള്‍ കലാസന്ധ്യ കാണികളെ വളരെ ആകര്‍ഷിച്ചു. ഈ കലാവിരുന്നിന് നേത്യുത്വം നല്‍കിയത് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ്സായ ആന്‍സി ചേലക്കലിന്റ്‌റെയും റ്റീനാ കോലടി എന്നിവരാണ്.

ജൂണ്‍ 10, ശനി വൈകുന്നേരം 5:30 ന് തുടങ്ങിയ പാട്ടുകുര്‍ബ്ബാന, പ്രസുദേന്തി വാഴ്ച, കപ്ലോന്‍ വാഴ്ച എന്നീ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം, സേക്രഡ്ഹാര്‍ട്ട് കൂടാരയോഗങ്ങളും, സെന്റ് മേരീസ് ഇടവകയും അവതരിപ്പിച്ച കലാസന്ധ്യ ഉണ്ടായിരിരുന്നു. വികാരി ജനറാളും സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരിയുമായ മോണ്‍. തോമസ് മുളവനാല്‍ മുഖ്യകാര്‍മ്മികനും റെവ. ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി റവ. ഫാ. ബോബന്‍ വട്ടംപുറത്ത് എന്നിവര്‍ സഹകാര്‍മ്മികരായ വിശുദ്ധ കുര്‍ബ്ബാനയില്‍, സെന്റ് മേരീസ് ഗായകസംഘമാണ്ആത്മീയഗാന ശുശ്രൂഷകള്‍ നയിച്ചത്. ഫാ. ബോബന്‍ വട്ടംപുറത്ത് വചന സന്ദേശം നല്‍കി. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, കപ്ലോന്‍ വാഴ്ച, തമ്പി ചെമ്മാച്ചേലിന്റെ നേത്യുത്വത്തില്‍ നടന്ന ദര്‍ശന സമൂഹത്തിന്റെ ശുഷൂഷ എന്നീ തിരുക്കര്‍മ്മങ്ങള്‍ തിരുന്നാള്‍ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. അതിനുശേഷം മോണ്‍. തോമസ് മുളവനാല്‍ നിലവിളക്ക് കൊളുത്തി കലാസന്ധ്യ ഉത്ഘാടനം ചെയ്തു. എന്റെര്‍റ്റൈന്മെന്റ് ടീം കോര്‍ഡിനേറ്റര്‍ നിതാ ചെമ്മാച്ചേല്‍, ടീം അംഗങ്ങളായ ടോമി കുന്നശ്ശേരില്‍,ഡെന്നി പുല്ലാപ്പള്ളി എന്നിവരുടെ നേത്യുത്വത്തിലാണ് കലാമേള നടന്നത്. വൈവിദ്ധ്യങ്ങളായ കലാപരിപാടികള്‍കൊണ്ട് നിറഞ്ഞ ഈ വര്‍ഷത്തെ കലാമാമാങ്കം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

പ്രധാന തിരുനാള്‍ ദിവസമായ ജൂണ്‍ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 മുതല്‍ ആരഭിച്ച ആഘോഷമായ തിരുന്നാള്‍ റാസ കുര്‍ബാനക്ക്, ഡിട്രോയിട്ട് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക വികാരി റെവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കുകയും, മോണ്‍. തോമസ് മുളവനാല്‍, ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ബോബന്‍ വട്ടംപുറത്ത് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു. ഫാ. ജോണിക്കുട്ടി പുലിശ്ശേരി സന്ദേശം നല്‍കി. സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിലുള്ള സേക്രഡ് ഹാര്‍ട്ട് ഗായകസംഘം ഗാനശുശ്രൂഷകള്‍ നിര്‍വഹിച്ചത്. തുടര്‍ന്നുള്ള വര്‍ണ്ണപകിട്ടാര്‍ന്ന തിരുന്നാള്‍ പ്രദക്ഷിണത്തിന് ഷിക്കാഗോ സീറോ മലങ്കര കത്തോലിക്ക ഇടവക വികാരി റവ. ഫാ. ബാബു മഠത്തിപറമ്പില്‍ നേത്യുത്വം നല്‍കി.

മാത്യു & റെജി ഇടിയാലില്‍, അവരുടെ മക്കളായ ജിതിന്‍, മെറില്‍ & മാത്തുക്കുട്ടി എന്നിവരായിരുന്നു ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍. തിരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ (ട്രസ്റ്റികോഡിനേറ്റര്‍), ട്രസ്റ്റിമാരായ മാത്യു ഇടിയാലില്‍, സഖറിയ ചേലക്കല്‍, മാത്യു ചെമ്മലക്കുഴി, സെക്രട്ടറി ടോണി പുല്ലാപ്പള്ളി, ട്രഷറര്‍ സണ്ണി മുത്തോലത്ത് എന്നിവര്‍ നേത്യുത്വം നല്‍കി. തിരുക്കര്‍മ്മങ്ങളില്‍ കാര്‍മികത്വം വഹിച്ചവര്‍ക്കും, വചനസന്ദേശം നല്‍കിയവര്‍ക്കും, തിരുനാളില്‍ പെങ്കെടുത്തവര്‍ക്കും, പ്രത്യേകിച്ച് തിരുനാള്‍ ഭംഗിയായി നടത്താന്‍ പ്രയത്‌നിച്ച ഏവര്‍ക്കും, ഫൊറോനാവികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് നന്ദി പ്രകാശിപ്പിച്ചു.
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ആചരിച്ചുഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ആചരിച്ചുഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ആചരിച്ചുഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ആചരിച്ചുഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക