Image

പാട്ടുകളില്ലെങ്കില്‍ അപൂര്‍ണമായിപ്പോയേനെ എന്റെ പലകഥാപാത്രങ്ങളും; മോഹന്‍ലാല്‍

Published on 14 June, 2017
പാട്ടുകളില്ലെങ്കില്‍ അപൂര്‍ണമായിപ്പോയേനെ എന്റെ പലകഥാപാത്രങ്ങളും; മോഹന്‍ലാല്‍

നല്ല പാട്ടുകള്‍ നിറഞ്ഞ ഒരുപാട് സിനിമകളില്‍ അഭിനയിക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്... പാട്ടുകളില്ലെങ്കില്‍ അപൂര്‍ണമായിപ്പോയേനെ എന്റെ പലകഥാപാത്രങ്ങളുടെയും വികാരങ്ങള്‍.. ഓര്‍മകളുടെ ഗ്രാമഫോണില്‍നിന്ന് ഇന്നും അവ പരന്നൊഴുകിക്കൊണ്ടേയിരിക്കുന്നു...' മോഹന്‍ലാല്‍ പറയുന്നു.

തന്റെ പുതിയ ചിത്രമായ ഒടിയന്റെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് ലാല്‍ ഓര്‍മ്മകളിലേക്കൊരു യാത്ര പോയത്. ഒടിയനി'ലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിന്റെ വീഡിയോ ഒരുപാട് സന്തോഷത്തോടെ നിങ്ങള്‍ക്കുവേണ്ടി പങ്കുവയ്ക്കുന്നു. ഇത് മനോഹരമായ നാലുപാട്ടുകളുടെ പിറവിയാണെന്നും ലാല്‍ പറയുന്നു.

എം ജയചന്ദ്രനാണ് ഒടിയന്റെ സംഗീതം. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളൊരുക്കുന്നത് റഫീക്ക് അഹമ്മദാണ്. എംടിയുടെ രണ്ടാമൂഴത്തിന് ചലച്ചിത്ര ഭാഷ്യം ഒരുക്കുന്ന ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഒടിയന്റെയും സംവിധായകനും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. പീറ്റര്‍ ഹെയ്‌നാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. സിനിമ ഈ വര്‍ഷം അവസാനം തിയറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക