Image

റവ. ഡോ. ക്രിസ് ജാക്‌സണ്‍ അരിസോണയില്‍ പ്രസംഗിക്കുന്നു

Published on 01 March, 2012
റവ. ഡോ. ക്രിസ് ജാക്‌സണ്‍ അരിസോണയില്‍ പ്രസംഗിക്കുന്നു
ഫീനിക്‌സ് : പ്രശസ്ത അന്തര്‍ദേശീയ സുവിശേഷ പ്രസംഗകന്‍ റവ. ഡോ. ക്രിസ് ജാക്‌സണ്‍ അരിസോണയിലെ ഇന്റര്‍ നാഷണല്‍ അസംബ്ലി ഓഫ് ഗോഡ് സഭ സംഘടിപ്പിക്കുന്ന പ്രത്യേക സുവിശേഷ യോഗങ്ങളില്‍ പ്രസംഗിക്കുന്നു.

മാര്‍ച്ച് 9-ാം തീയതി വെള്ളിയാഴ്ച വൈകീട്ട് 7മണിക്കും, 10-ാം തീയതി ശനിയാഴച വൈകീട്ട് 6.30നും, ഞായറാഴ്ച രാവിലെ 11 മണിക്കും ആണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 1411 - GILBERT RD, MESA ARIZONA, 85203 എന്ന അഡ്രസിലുള്ള ചര്‍ച്ചില്‍ വച്ചാണ് യോഗങ്ങള്‍ നടക്കുന്നത്.

ഇന്ത്യയിലും, ഗള്‍ഫിലും വിവിധ കണ്‍വന്‍ഷനുകളിലും ക്രൂസേഡുകളിലും ഇദ്ദേഹം പ്രസംഗിച്ചിട്ടുണ്ട്. യോഗങ്ങള്‍ക്ക് പാസ്റ്റര്‍ റോയി ചെറിയാന്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- (480) 390-1217

വാര്‍ത്ത: റോയി മണ്ണൂര്‍
റവ. ഡോ. ക്രിസ് ജാക്‌സണ്‍ അരിസോണയില്‍ പ്രസംഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക