Image

കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ ക്‌നാനായ റീജിയണ്‍ അനുശോചിച്ചു.

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 14 June, 2017
കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ ക്‌നാനായ റീജിയണ്‍ അനുശോചിച്ചു.
ചിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ റീജിയണ്‍ കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ അനുശോചിച്ചു.  നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന്റെ സഭാപരമായ വളര്‍ച്ചക്ക് ആക്കം കൂട്ടിയ ക്‌നാനായ റീജിയന്റെ രൂപീകരണത്തിലും പിന്നീട് ക്‌നാനായ ദൈവാലയങ്ങളുടെ സ്ഥാപനത്തിലും പിതൃ തുല്യമായ വാത്സല്യത്തോടെ എന്നും ശക്തിയും പ്രചോദനവുമായി നിലകൊണ്ടിരുന്ന പിതാവിന്റെ ദേഹവിയോഗത്തില്‍ ക്‌നാനായ റീജിയണിലെ എല്ലാ ഇടവകളോടും മിഷനുകളോടും വൈദീക  സന്യസ്ഥ  അല്മായ സമൂഹത്തോടും ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തുന്നതായി ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍: തോമസ് മുളവനാല്‍ അറിയിച്ചു.

 പിതാവിന്റെ കബറടക്ക ശുശ്രൂഷകളില്‍ ക്‌നാനായ റീജിയനെ പ്രതിനിധീകരിച്ച് മോണ്‍: തോമസ് മുളവനാല്‍ പങ്കെടുക്കും. കോട്ടയം അതിരൂപതയില്‍ പ്രഖ്യാപിച്ച ഏഴു ദിവസത്തെ ദുഃഖാചരണത്തില്‍ ക്‌നാനായ റീജിയണിലെ എല്ലാ പള്ളികളും മിഷനുകളും പങ്കുചേരുന്നുണ്ട്. ചിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തില്‍ ഞായറാഴ്ച രാവിലെ പത്ത് മണിക്കുള്ള വി. കുര്‍ബ്ബാനയെ തുടര്‍ന്ന് അനുശോചന സമ്മേളനവും സംഘടിപ്പിക്കുന്നുണ്ട്.


കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ ക്‌നാനായ റീജിയണ്‍ അനുശോചിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക