Image

കൊച്ചിമെട്രോ ഉദ്‌ഘാടനചടങ്ങില്‍ പങ്കെടുക്കും; ക്ഷണിച്ചാല്‍ വേദിയിലും: ഇ ശ്രീധരന്‍

Published on 15 June, 2017
 കൊച്ചിമെട്രോ ഉദ്‌ഘാടനചടങ്ങില്‍ പങ്കെടുക്കും; ക്ഷണിച്ചാല്‍ വേദിയിലും: ഇ ശ്രീധരന്‍


കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്‌ഘാടന വേദിയിലേക്ക്‌ ക്ഷണിക്കാത്തതില്‍ പരാതിയില്ലെന്നും ക്ഷണിച്ചാല്‍ വേദിയില്‍ ഉണ്ടാകുമെന്നും ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ്‌ ഇ ശ്രീധരന്‍ പറഞ്ഞു. ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നും മെട്രോയുടെ അവസാവട്ട പരിശോധനക്കായി പാലാരിവട്ടം സ്‌റ്റേഷനിലെത്തിയ ഇ ശ്രീധരന്‍ പറഞ്ഞു. 

ഉദ്‌ഘാടനവേദിയില്‍ നിന്ന്‌ മാറ്റിനിര്‍ത്തിയതില്‍ പരാതിയില്ല, പ്രധാനമന്ത്രിയുടെ സുരക്ഷയാണ്‌ പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെരേടായുടെ ഇദ്‌ഘാടനവേദിയിലേക്ക്‌ ഇ ശ്രീധരന്‌ ക്ഷണമില്ലാത്തില്‍ പരക്കെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ്‌ അദ്ദേഹത്തിന്റെ പ്രതികരണം

മെട്രോയുടെ രണ്ടാംഘട്ടത്തില്‍ ഡിഎംആര്‍സിയുടെ സഹായം ആവശ്യമില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. രണ്ടാം ഘട്ടം കെഎംആര്‍എല്ലിന്‌ പൂര്‍ത്തിയാക്കാവുന്നതേയുള്ളു. അതിനവര്‍ പര്യാപ്‌തമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഉദ്‌ഘാടന വേദിയില്‍ ഇ ശ്രീധരന്‍, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, സ്ഥലം എംഎല്‍എ പി ടി തോമസ്‌ എന്നിവരെകൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‌ കത്തയച്ചിട്ടുണ്ട്‌. വേദിയിലേക്ക്‌ പരിഗണിക്കാന്‍ കെഎംആര്‍എല്‍ 13 പേരുടെ ലിസ്റ്റാണ്‌ പ്രധാനമന്ത്രിയുടെ ഓഫീസിന്‌ കൈമാറിയിരുന്നത്‌. എന്നാല്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടികാട്ടി 7 പേരെമാത്രമാണ്‌ അംഗീകരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക