Image

തലവെട്ടല്‍' പ്രസ്‌താവന; ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ വാറന്റ്‌

Published on 15 June, 2017
തലവെട്ടല്‍' പ്രസ്‌താവന; ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ വാറന്റ്‌

റോഹ്‌ത്തക്‌: 'ഭാരത്‌ മാതാ' വിളിക്കാത്തവരുടെ തലവെട്ടണമെന്ന വിവാദ പ്രസ്‌താവന നടത്തിയ യോഗഗുരു ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ വാറന്റ്‌. റോഹ്‌ത്തക്‌ കോടതിയില്‍ അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ ഹരീഷ്‌ ഗോയലാണ്‌ അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചത്‌.

ഭാരത്‌ മാതാ കീ ജയ്‌ വിളിക്കാന്‍ വിസമ്മതിക്കുന്നവരുടെ തലവെട്ടണമെന്ന ബാബാ രാംദേവിന്റെ അഭിപ്രായപ്രകടനത്തിനെതിരെയാണ്‌ കേസ്‌. കഴിഞ്ഞ മാര്‍ച്ച്‌ 12ന്‌ കോടതി ബാബാ രാംദേവിനെതിരെ അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. 

കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ്‌ അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറന്റിന്‌ ഉത്തരവിട്ടത്‌. ഇന്നലെയും അദ്ദേഹം ഹാജരായില്ലെന്ന്‌ പരാതിക്കാരന്റെ അഭിഭാഷകന്‍ ഒപി ചങ്‌ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആര്‍എസ്‌എസ്‌ സംഘടിപ്പിച്ച സദ്‌ഭാവന സമ്മേളനത്തിനിടെ താന്‍ ഭരണഘടന അനുസരിക്കുന്നുണ്ടെന്നും ഇല്ലായിരുന്നെങ്കില്‍ ഭാരത്‌ മാതാ കീ ജയ്‌ വിളിക്കാന്‍ വിസമ്മതിക്കുന്നവരുടെ തലവെട്ടുമായിരുന്നെന്നും പ്രസംഗത്തിനിടെ രാംദേവ്‌ പറഞ്ഞത്‌.

 ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504 വകുപ്പനുസരിച്ച്‌ (സമാധാനം ലംഘന്നതിനുള്ള ബോധപൂര്‍വമായ ശ്രമം), ഇന്ത്യന്‍ പീനല്‍ കോഡ്‌ 506 (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ കേസെടുത്തിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക