Image

യുവാക്കള്‍ക്ക്‌ ത്രിശൂലങ്ങള്‍ വിതരണം ചെയ്‌ത്‌ വി.എച്ച്‌.പി

Published on 15 June, 2017
യുവാക്കള്‍ക്ക്‌ ത്രിശൂലങ്ങള്‍ വിതരണം ചെയ്‌ത്‌ വി.എച്ച്‌.പി
ഗാന്ധിനഗര്‍: പശുക്കളെ സംരക്ഷിക്കാനും 'ലൗ ജിഹാദി'നെതിരെ പോരാടാനും വിദ്യാലയങ്ങള്‍ക്ക്‌ സമീപത്തെ ആന്റിറോമിയോ സ്‌ക്വാഡുകള്‍ക്ക്‌ വേണ്ടിയുമായി യുവാക്കള്‍ക്ക്‌ ത്രിശൂലങ്ങള്‍ വിതരണം ചെയ്‌ത്‌ വിശ്വ ഹിന്ദു പരിഷത്തും (വി.എച്ച്‌.പി) ബജ്‌രംഗ്‌ ദളും. ഇന്നലെയാണ്‌ 75 യുവാക്കള്‍ക്ക്‌ ത്രിശൂലങ്ങള്‍ വിതരണം ചെയ്‌തത്‌.

ഗാന്ധിനഗര്‍ നഗരത്തിലും ജില്ലയിലുമായി കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ 4,000ത്തോളം ത്രിശൂലങ്ങള്‍ യുവാക്കള്‍ക്ക്‌ വിതരണം ചെയ്‌തിട്ടുണ്ടെന്ന്‌ വി.എച്ച്‌.പി ജനറല്‍ സെക്രട്ടറിയായ മാധവ്‌ ദേശായി പറഞ്ഞു. 

കഴിഞ്ഞ ആറ്‌ പരിപാടികളിലായി 700 ത്രിശൂലങ്ങള്‍ വിതരണം ചെയ്‌തിട്ടുണ്ട്‌. ഈ ത്രിശൂലങ്ങള്‍ വീടുകളിലെ ഷോ കെയ്‌സില്‍ വെക്കാനുള്ളതല്ലെന്നും യുവാക്കള്‍ക്ക്‌ ത്രിശൂലത്തിനൊപ്പം കൃത്യമായ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ടെന്നും മാധവ്‌ ദേശായി പറഞ്ഞു. ത്രിശൂലം ആയുധമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നിരോധിക്കപ്പെട്ട ആയുധങ്ങളേക്കാള്‍ ഒരു സെന്റി മീറ്റര്‍ നീളം കുറവാണ്‌. അതിനാല്‍ തന്നെ പശുക്കളെ സംരക്ഷിക്കാനായി ഇത്‌ ഉപയോഗിക്കാം. ഗുജറാത്തില്‍ പശുവിനെ കൊന്ന നിരവധി സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്‌. 

 എന്നാല്‍ ഈ കുറ്റകൃത്യം തടയുന്നതില്‍ പൊലീസ്‌ പരാജയപ്പെട്ടു. ഹിന്ദു യുവത്വം മുന്നോട്ടു വന്ന്‌ പോരാടാനുള്ള സമയമാണ്‌ ഇത്‌.' മാധവ്‌ ദേശായി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക